Saturday, August 29, 2009

Obituary: GA Cohen

Political philosopher who produced a revolutionary reinterpretation of Marxist theory.

GA Cohen

A witty and generous teacher and consummate showman, Cohen was a brilliant thinker for whom the personal and political were entwined. (Photograph: All Souls College, Oxford)

Professor GA ("Jerry") Cohen, who has died of a stroke aged 68, was arguably the leading political philosopher of the left. He was the most important interpreter of Marx in the analytic tradition and, in 1978, his Karl Marx's Theory of History: A Defence engendered a new school of Marxist thought – Analytic Marxism, or, as Cohen called it, Non-Bullshit Marxism. Claiming to be propounding "an old-fashioned historical materialism", he in fact produced a revolutionary reinterpretation of Marxist theory. By submitting it to the logical and linguistic techniques of analytic philosophy, many felt he had dragged it into mainstream bourgeois social science. This, his first book, caused tremendous excitement on the left, and won the Isaac Deutscher memorial prize. In subsequent writings, he applied the same stringent lucidity to attacking the two major political philosopers of the time, the rightwing libertarian Robert Nozick and the liberal John Rawls.

In 1985 Jerry Cohen was appointed Chichele professor of social and political theory at All Souls College, Oxford. He was continually amused and amazed at the contrast between the luxurious establishment milieu he had reached and his working-class, communist childhood in Montreal, Canada, where he was born to Jewish parents, both factory workers in the rag trade. From the ages of four to 11, he went to the Morris Winchevsky Yiddish school, which was run by a communist Jewish organisation, and later, while attending state school, became leader of the teenage section of the National Federation of Labour Youth.

In 1961, he got a BA from McGill University, Canada, and did a BPhil in Philosophy at Oxford, where, "under the benign guidance of Gilbert Ryle", he acquired the technique of analytical philosophy, and was also taught by Isaiah Berlin. Cohen did brilliant, affectionate impersonations of Berlin, who became a personal friend. He lectured at University College London (UCL) for 22 years before becoming Chichele professor, was made a fellow of the British Academy in 1985 and, on becoming emeritus in 2008, was appointed Quain professor of jurisprudence at UCL.

Continually modifying his theories in the light of history and his own experience, he was an early critic of abuses in the Soviet Union, and ultimately described himself as an ex-Marxist. But he tried to salvage from Marxism what was most productive and important – the idea of egalitarianism – and always remained a fervent socialist. His constant aim was to elucidate, for himself and his readers and students, social justice.

Always open-minded, Cohen found himself "shaken from his dogmatic socialist slumber" by reading Nozick's argument for the incompatibility of liberty and equality. But, whereas egalitarians tend to attack Nozick's premises and claim that equality is more important than liberty, Cohen, in Self-Ownership, Freedom and Equality (1995), brilliantly turned the argument on its head. To the libertarian insistence that John Locke's laudable principle of self-ownership rules out redistributive taxation and thus the welfare state, Cohen responded that it is precisely devotion to self-ownership principles that underlies the key Marxist theory of alienation, as well as the left's historical opposition to slavery and oppression. The right, however, are guilty of conceptual confusion. What they presuppose is that the existing distribution of property is somehow part of the natural order of things, like weather or death, and that freedom is distributed on top of that.

But surely, urged Cohen, private property is itself already a distribution of liberty, which it necessarily restricts. The owner of something is free to use it – others are not. The left had allowed themselves to be wrong-footed in conceding that only under a socialist system would liberty have to be sacrificed, when in fact any distribution of property, being simultaneously a distribution of liberty, requires a trade-off between these different types of "access to advantage". What still needs to be decided, though, is which the best distribution is – socialist, capitalist, whatever. And a good case can be made for saying that unequal distribution destroys, rather than enhances, freedom, and that liberty actually requires equality, and therefore redistribution. Nozick never replied to critics, but Nozickians hastened to claim that Cohen was inadvertently on their side.

In Incentives, Inequality and Community - originally presented in his Tanner lectures, given at Stanford University in California in 1991, and later the first chapter of Rescuing Justice and Equality (2008) - Cohen attacked Rawls's "difference principle". Agreeing with Rawls that it would be absurd to insist on equality per se if unequal distribution could actually improve the lot of the worse-off, he criticised the unprincipled way in which this principle was actually applied. The justification of Nigel Lawson's swingeing tax cuts of 1988, for instance (by Rawlsian liberals as well as by the right) was that, as well as benefiting the already wealthy, they ultimately benefited society as a whole. For (went the claim) they offered the sort of economic incentives that are unavoidably required if talented, productive people are to produce more – more, that is, than they would without these incentives.

But such claims, said Cohen, seem inconsistent with both liberal and libertarian beliefs in personal moral choice, ludicrously echoing Marxist notions of historical forces and naturalistic inevitablity. They confuse the relationship between facts and moral principles, especially if used by the talented people, who are surely not entitled to adopt this "third person", almost biological, view of themselves. Consider, said Cohen, the argument that parents ought to pay a kidnapper's ransom, because otherwise the kidnapper would not return their child: this argument can be innocently put forward by anyone – except the kidnapper, who (though unlikely to be bothered by that) is on a different footing to anyone else since he is talking about himself and what he will do, rather than predicting someone else's action.

The incentives argument has in common with the kidnapper argument that it cannot without oddity be used in the first-person case. It fails "the interpersonal test", which requires of a moral justification that the identity of anyone proposing it be irrelevant. As a policy, economic incentivising is a pragmatic compromise, not a principle of justice, and talented people who hold out for greater rewards instead of lending their talents to a higher equal distribution, are in fact acting against justice. "The flesh may be weak, but one should not make a principle out of that," said Cohen, an argument that seems all the more telling in the light of recent events.

By 2000, when he wrote If You're an Egalitarian, How Come You're So Rich? (based on the Gifford lectures he gave at Edinburgh University in 1996), Cohen no longer believed socialism to be inevitable and considered politics a matter of personal moral engagement. He described himself as having moved from historical materialism to a belief that what is needed to bring about equality are changes in individual attitudes and choices – a position, he said, so near to Christianity that it would have shocked his younger self.

Cohen thought that there were important reasons, other than justice, for upholding socialism. In Why Not Socialism? (his last book, to be published next month), he argues that, on a camping trip, even anti-egalitarians would abominate a market forces ethos and automatically adopt socialist practice, in which the strengths of each are enjoyably used for all, simply because it was more fun. Surely everyone will at least admit that socialism is desirable, urged Cohen, even if they doubt it to be feasible outside the camping trip. Why, he unrhetorically asked, couldn't the whole structure of society be organised along the lines of this arduous but exhilarating camaraderie (though he admitted that he would prefer the luxury of All Souls)?

Cohen combined passionate commitment with intellectual rigour, and both with an entrancing hilarity and irreverence for everything, including himself. He celebrated other important values as well as justice – literally celebrated: he was wonderfully life-enhancing, and just to eat at a curry house with him was to see him produce a sort of solidarity of hilarity among all the waiters, and most of the diners. A consummate showman, often doing stand-up performances at conferences, he did only occasional television work (in the series No Habitat for a Schmoo in 1986), which was a great pity, as he would have been the best sort of philosophical populariser.

He was a wonderful, witty, generous teacher, much loved by his students, several of whom, including Jonathan Wolff, Will Kymlicka and Michael Otsuka, have become notable political philosophers. He loved art, and became fascinated by religion, especially Christianity. He felt intensely, loyally Jewish, though typically he would dispute what exactly that involved. Disconcerting and liberating in his forthrightness, he lived his theories with great integrity and was a brilliant thinker for whom the personal and the political really were entwined.

He is survived by his second wife, Michèle, his children Miriam, Gideon and Sarah by his first marriage, to Margaret, and seven grandchildren.

• Gerald Allan Cohen, philosopher, born 14 April 1941; died 5 August 2009

Courtesy: The Guardian

http://www.guardian.co.uk/world/2009/aug/10/ga-cohen-obituary


Monday, August 10, 2009

തളരാതെ, നവലിബറലിസം

ആര്‍ രാംകുമാര്‍

2009-ലെ പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ 2004- ലെ പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ് എന്നതില്‍ സംശയമില്ല. 2004 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ നമ്മുടെ സാമ്പത്തിക-സാംസ്കാരിക നയങ്ങളെ വലതുപക്ഷ ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള എന്‍ ഡി എ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയെങ്കില്‍ , 2009 ല്‍ ഒരു വ്യക്തമായ ഇടതുപക്ഷാന്തരമായ ഭരണകൂടത്തിന്റെ നിര്‍മ്മിതിയുടെ സാധ്യതകള്‍ക്ക് മങ്ങലെല്‍പ്പിക്കുന്ന ഒരു ജനവിധിയാണ് ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പലവിധമായ കാരണങ്ങള്‍ ഉണ്ടെങ്കിലും, ജനവിധിയെ ഒരു ഇടതുപക്ഷ നയ-വിരുദ്ധ ജനവിധിയായി വിലയിരുത്താനും, ആ മറ ഉപയോഗിച്ച് ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ വീണ്ടും വലതുപക്ഷത്തേക്ക് തള്ളി വിടാനുമുള്ള വലിയ ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു സാമ്പത്തിക വീക്ഷണകോണില്‍ നിന്നും തിരഞ്ഞെടുപ്പ് ഫലങ്ങളെയും സമകാലിക രാഷ്ട്രീയത്തെയും വിലയിരുത്തുന്നതിന് വളരെ പ്രാധാന്യമുണ്ട്.

2008 ജൂലൈ മാസത്തില്‍ ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച അവസരത്തില്‍ നിന്നും ആരംഭിച്ച ഒരു പ്രക്രിയയായി തന്നെ സമകാലിക സാമ്പത്തിക നയ വ്യതിയാനങ്ങളെ കാണേണ്ടതുണ്ട്. 2004 മുതല്‍ 2008 വരെ ഇന്ത്യയിലെ സാമ്പത്തിക നയത്തെ ദാക്ഷിണ്യം കൂടാതെ ജനപക്ഷ ചേരിയില്‍ പിടിച്ചു നിര്‍ത്താനുള്ള ഇടതു പക്ഷ ശ്രമങ്ങളെ ഇവിടുത്തെ ബൂര്‍ഷ്വാ വര്‍ഗ്ഗവും ഉപരി-മധ്യവര്‍ഗ്ഗവും അങ്ങേയറ്റം പുച്ച്ചതോടെയും ഇച്ച്ച്ചാ ബന്ങതോടെയും ആണ് സഹിച്ചിരുന്നത്. ആഗോള തലത്തില്‍ തന്നെയും, ഇന്ത്യയിലെ തന്നെ ബൂര്‍ഷ്വാപക്ഷത്തു നിന്നും, യു പി എ സര്‍ക്കാരിനു മേലുള്ള ഇടതുപക്ഷ കടിഞ്ഞാനിന്റെ ബലം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഏറെ മുമ്പേ തന്നെ ആരംഭിച്ചിരുന്നു. രണ്ടു ആഴ്ച കാലത്തെ അമേരിക്കന്‍ പര്യടനം കഴിഞ്ഞെത്തി, തങ്ങള്‍ ആണവ കരാറിന് എതിരല്ല എന്ന് സമാജ്വാദി പാര്‍ട്ടി സെക്രട്ടറി അമര്‍ സിംഗ് പ്രഖ്യാപിച്ചപ്പോള്‍, അത് ഒരു വലിയ ആഗോള ഗൂടാലോചനയുടെ പര്യവസാനമായി തന്നെ വിലയിരുത്തപെട്ടു. പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പ്‌ കഴിഞ്ഞതിന്റെ പിറ്റേന്ന് (ജൂലൈ 9) ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പത്രം എഴുതിയ എഡിറ്റോറിയല്‍ ഇടതുപക്ഷ തോല്‍വിയിന്‍ മേലുള്ള സന്തോഷം ഒരു പിശുക്കും കൂടാതെ പ്രകടിപിക്കുന്നതായിരുന്നു:
ഇടതുപക്ഷത്തിന്റെ തോല്‍വിയോടു കൂടി സാമ്പത്തിക രംഗത്ത് പുതിയ വലിയ മാനങ്ങള്‍ തുറക്കപെട്ടിരിക്കുന്നു. മുന്‍പ് തൊട്ടു കൂടാന്‍ പാടില്ലായിരുന്ന പല വിഷയങ്ങളും ഇപ്പോള്‍ അജണ്ടയിലേക്ക് തിരിച്ചു കൊണ്ട് വരാം. ധനകാര്യ മേഖലയിലെ അവസാനത്തെ ഉദാരവല്‍ക്കരണ നയം പ്രഖ്യാപിക്കപെട്ടത്‌ 2001 ല്‍ ആയിരുന്നു. ധനകാര്യ ഉദാരവല്‍ക്കരണം സംഭന്ധിച്ചുള്ള പെര്സി മിസ്ത്രി, രഘുറാം രാജന്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തേണ്ടതുണ്ട്...വിദ്യാഭ്യാസ മേഖലയില്‍ പൊതു ചിലവുകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം വൌച്ചര്‍ സമ്പ്രദായം കൊണ്ട് വരേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങേണ്ടത് ആവശ്യമാണ്‌. ആരോഗ്യം പോലുള്ള മേഖലകളില്‍ പൊതു-സ്വകാര്യ ജോയിന്റ് സംരംഭങ്ങള്‍ കൊണ്ട് വരണം.
ജൂലൈ 8 തീയതിയിലെ എകോനോമിക് ടൈംസ്‌ പത്രമാകട്ടെ, സര്‍ക്കാരിന് വേണ്ടി ഒരു പുതിയ 16-ഇന പരിപാടി തന്നെ പ്രസിദ്ധപ്പെടുത്തി. തൊഴില്‍ നിയമങ്ങള്‍ ഉദാരവല്ക്കരിക്കുന്നതും സര്‍കാര്‍ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതും ബാങ്കുകള്‍, ഇന്‍ഷുറന്‍സ് മേഖലകള്‍ എന്നിവ ആഗോള ധന വിപണിക്ക് മുന്നില്‍ തുറന്നു വെക്കുന്നതും ഒക്കെ ഉള്‍പെട്ട ഒരു കനപ്പെട്ട പരിപാടി തന്നെയായിരുന്നു അത്.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത് വന്നത് കൊണ്ടും ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയെ പിടികൂടിയതും മൂലം ഈ പുതിയ നയപരിപാടി നടപ്പില്‍ വരുത്തിതുടങ്ങാന്‍ യു പി എ സര്‍ക്കാരിനു കഴിഞ്ഞില്ല. 2009 ലെ തിരഞ്ഞെടുപ്പ് വിജയം ഇതിനായുള്ള ഒരു അവസരം കൂടിയായാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി കാണുന്നത് എന്നതില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള വിശകലനങ്ങളെ വിലയിരുത്തുന്നതില്‍ നിന്നും ഇത് വളരെ വ്യക്തമാകും. ഇടതുപക്ഷത്തിന്റെ അഭാവം പുതിയ സര്‍ക്കാരിനു സമാധാനപരമായി ഉദാരനയങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഹായിക്കും എന്നാണ് പിങ്ക് പത്രങ്ങള്‍ എഴുതിയത്. ഈ പിങ്ക് പത്രങ്ങളേക്കാള്‍ ശക്തമായി എഴുതിയ പത്രപ്രവര്‍ത്തകരും പുരോഗമന മുഖംമൂടിയണിഞ്ഞ സാമൂഹ്യ ശാസ്ത്രഞ്ജരും ഏറെ ഉണ്ടായിരുന്നു. രണ്ടു ഉദാഹരണങ്ങള്‍ ഇവിടെ കുറിക്കാം. ഒഴിവു കാലം ചിലവഴിക്കാന്‍ മാത്രം ലണ്ടനില്‍ നിന്ന് നാട്ടില്‍ വരുന്ന സാമ്പത്തിക ശാസ്ത്രഞ്ജന്‍ മേഘ്നാദ് ദേശായ് എഴുതിയത് ശ്രദ്ധിക്കുക: "ഇടതു പക്ഷം അതിന്റെ മുറിവുകള്‍ നക്കിയിരിക്കുകയാണ്. ഒപ്പം ഒന്നു കൂടി അവര്‍ ആലോചിക്കണം. പാടി പഴകിയ സാമ്രാജ്യത്വം എന്ന പദത്തിന് ചരിത്രത്തിന്റെ ചവറ്റു കുട്ടയിലാണ് സ്ഥാനം എന്ന യാഥാര്‍ത്ഥ്യം." ഒരു നരവംശശാസ്ത്രഞ്ഞനായ ശിവ് വിശ്വനാഥന്‍ എഴുതിയത് ഇങ്ങനെ: "ഇത്രയും കാലം പട്ടി പുല്ലു തിന്നുകയുമില്ല തീറ്റിക്കുകയും ഇല്ല എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ സ്വഭാവം. ഇനി ഇടതുപക്ഷം കഴുത്തിന്‌ പിടിച്ചു പ്രധാന ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ല എന്ന് ഒഴികഴിവ് പറയാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് കഴിയില്ല."

ഈ അവസരത്തില്‍ ഉയര്‍ന്നു വരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. 2009 ലെ ജനവിധി ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുകൂലമായ ഒരു വിധിയായിരുന്നുവോ? ആയിരുന്നില്ല എന്ന വിഷയത്തില്‍ തര്‍ക്കം വേണ്ട.

തിരഞ്ഞെടുപ്പും സാമ്പത്തിക ചുറ്റുപാടും

2004 ല്‍ എന്‍ ഡി എ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം അങ്ങേയറ്റം മോശം അവസ്ഥയിലായിരുന്നു. സമൂഹത്തില്‍ മൊത്തം നിലനിന്നിരുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ എന്‍ ഡി എ യെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരുന്നു. എന്‍ ഡി എ സര്‍കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലം തന്നെയായിരുന്നു ഈ മാന്ദ്യം ഉടലെടുത്തിരുന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരു അരക്ഷിതാവസ്ഥ 2009 ല്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ഈ അവസ്ഥക്ക് കാരണം 2004 മുതല്‍ 2009 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സാമ്പത്തിക രംഗം അല്പമെങ്ങിലും ഊര്‍ജസ്വലത പ്രകടിപ്പിച്ചിരുന്നു എന്നതായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് എട്ടു മുതല്‍ ഒമ്പത് ശതമാനം വരെ വളര്‍ന്നു വരികയായിരുന്നു. ഈ വളര്‍ച്ചക്ക്‌ പ്രധാന കാരണം നമ്മുടെ സ്റ്റോക്ക്‌ വിപണികളുടെ വമ്പിച്ച വളര്‍ച്ചയും അതിനൊപ്പം തന്നെ വിദേശ ധനനിക്ഷേപ സ്ഥാ‍പനങ്ങള്‍ (FII) ഈ വിപണികളില്‍ നടത്തിയ വന്‍ തോതിലുള്ള നിക്ഷേപങ്ങളും ആയിരുന്നു. അതായത്, ഊഹാപോഹങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ നിക്ഷേപ തീരുമാനങ്ങള്‍.

എന്നാല്‍ ഈ നിക്ഷേപങ്ങള്‍ മാത്രമായിരുന്നു വളര്‍ച്ചക്ക്‌ കാരണം എന്നും പറയാന്‍ കഴിയില്ല. കാരണം, ഉത്പാദന മേഖലയിലും വളര്‍ച്ച പ്രകടമായിരുന്നു. 2004-05 വര്ഷം മുതല്‍ 2007-08 വരെയുള്ള മിക്ക വര്‍ഷങ്ങളിലും കാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം ഏകദേശം നാല് ശതമാനം ആയിരുന്നു എന്നത് തള്ളി കളയാന്‍ കഴിയില്ല. കാര്‍ഷിക വളര്‍ച്ചക്ക്‌ രണ്ടു പ്രധാന സ്രോതസ്സുകള്‍ ഉണ്ടായിരുന്നു. ഒന്ന്, ഈ വര്‍ഷങ്ങളിലെ അനുകൂലമായ ആഗോള സാഹചര്യങ്ങള്‍ മൂലം കാര്‍ഷിക വിളകളുടെ ആഗോള വിലകളും, അതിനൊപ്പം ആഭ്യന്തര വിലകളും, ഉയര്‍ന്ന നിലവാരത്തില്‍ നിന്നിരുന്നു. രണ്ടു, 2004 വര്‍ഷത്തിനു ശേഷം കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ചെറിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. അതിനൊപ്പം തന്നെ, ഗ്രാമീണ മേഖലയിലേക്കുള്ള വായ്പ്പകളും ബാങ്കുകള്‍ വഴി ഇരട്ടിയില്‍ കൂടുതല്‍ ആയി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അധികമായി നല്‍കിയ വായ്പ്പകളില്‍ കൂടുതലും വലിയ കൃഷിക്കാര്‍ക്കും സ്വകാര്യ അഗ്രി-ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കും ആയിരുന്നു കിട്ടിയത്. എന്നിരുന്നാലും, ഇത് ഗ്രാമീണ മേഖലയില്‍ ചോദനം ഉയര്‍ന്ന നിലയില്‍ നിര്‍ത്താന്‍ സഹായിക്കുകയും അത് വഴി ഗ്രാമീണ ജീവിത സാഹചര്യങ്ങളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ, കാര്‍ഷിക വായ്പ്പകള്‍ എഴുതി തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയും ഗ്രാമീണ സാമ്പത്തിക രംഗത്തിനു കൂടുതല്‍ ഗുണകരമായി വരികയും, ഒരു തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കൃഷിയുടെ ലാഭ നിരക്കുകള്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഈ നടപടികള്‍ എല്ലാം തന്നെ ഇടതുപക്ഷം യു പി എ സര്കാരിന്മേല്‍ ചെലുത്തിയ വമ്പിച്ച സമ്മര്‍ദം മൂലമായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല.

എന്നിരുന്നാലും, ഒരു കുറവും കൂടാതെ കൃഷിക്കാരുടെ ആത്മഹത്യകള്‍ നടന്നിരുന്ന വിദര്‍ഭ പോലെയുള്ള സ്ഥലങ്ങളില്‍ പോലും കോണ്‍ഗ്രസ്‌ പാര്‍ട്ടി നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പല ഇടതുപക്ഷ നിരീക്ഷകരെയും അദ്ഭുതപെടുത്തിയിട്ടുണ്ട്. ഈ വിഷയത്തെ കാര്‍ഷിക വായ്പ്പകളുടെ എഴുതിത്തള്ളല്‍ മൂലം മാത്രമാക്കി വിലയിരുത്തുക അപൂര്‍ണമേയാവൂ. എന്റെ ഒരു വാദഗതി മുമ്പോട്ടു വെക്കട്ടെ. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കാര്‍ഷിക തകര്‍ച്ച ഒരേ രീതിയില്‍ നേരിടുന്നു എന്ന് പറയുന്നത് കൃത്രിമ ലാളിത്യം മാത്രമാവില്ല, മറിച്ച് തെറ്റാണ് എന്ന് തന്നെ പറയേണ്ടി വരും. ചരിത്രപരമായി തന്നെ, ഇന്ത്യയില്‍ കാര്‍ഷിക മുതലാളിത്തത്തിന്റെ വളര്‍ച്ച വര്‍ഗങ്ങള്‍ , വിളകള്‍ , പ്രദേശങ്ങള്‍ എന്നീ അടിസ്ഥാനങ്ങളില്‍ വ്യത്യാസപെട്ടതാണ് (അല്ലെങ്കില്‍ നിമ്നോന്നിതമാണ്) എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇതേ പോലെ തന്നെ, സമകാലിക കാര്‍ഷിക പ്രതിസന്ധിയും വര്‍ഗങ്ങള്‍ , വിളകള്‍ , പ്രദേശങ്ങള്‍ എന്നീ അടിസ്ഥാനങ്ങളില്‍ വ്യത്യാസപ്പെട്ടു കിടക്കുന്നു എന്നതാണ് എന്റെ നിഗമനം. ഉദാഹരണത്തിന്, മഹാരാഷ്ട്ര പോലെയുള്ള ഒരു സംസ്ഥാനം എടുക്കാം. മഹാരാഷ്ട്രയില്‍ വിധര്‍ഭക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ വിധര്‍ഭയിലേതു പോലെയുള്ള കാര്‍ഷിക തകര്ച്ചയൊന്നും തന്നെ കാണാന്‍ കഴിയില്ല. മറിച്ച് കരിമ്പ്‌, മുന്തിരി പോലെയുള്ള വിളകള്‍ കൃഷി ചെയ്യുന്ന തെക്കന്‍ മഹാരാഷ്ട്ര പ്രദേശങ്ങളില്‍ കാര്‍ഷിക രംഗത്ത് നിന്നുള്ള വരുമാനങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഒരുപാട് വര്‍ധിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ തന്നെ ഗ്രാമ പഠനങ്ങളില്‍ നിന്നും ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിധര്‍ഭക്ക് ഉള്ളില്‍ തന്നെ ബി ടി പരുത്തി കൃഷി ചെയ്യുന്ന, ജലസേചന സൌകര്യം ഉള്ള, പ്രദേശങ്ങളില്‍ ഈ കൃഷി ചില കര്‍ഷക വര്‍ഗങ്ങളുടെ വലിയ തോതിലുള്ള വരുമാന വര്‍ധനക്ക് വഴി തെളിച്ചിട്ടുണ്ട് എന്നും നിസ്സംശയം പറയാം. ഇതു മാത്രമല്ല, പരുത്തിയുടെ വിളകള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ക്വിന്ടലിനു 2800 രൂപ വരെ ഉയര്‍ന്നത് എല്ലാ കൃഷിക്കാരും സന്തോഷത്തോടെയാണ് എതിരേത്തത്. ഈ തരത്തിലുള്ള വ്യത്യാസങ്ങള്‍ കാരണമാണ് തിരഞ്ഞെടുപ്പ് വിധിയും കാര്‍ഷിക പ്രതിസന്ധിയും തമ്മില്‍ വലിയ ബന്ധമില്ലാതെ കിടക്കുന്നത്.

ഇടക്കൊന്നു പറഞ്ഞു കൊള്ളട്ടെ. സാമ്രാജ്യത്വത്തിന്റെ ഈ കാലഘട്ടത്തില്‍ കാര്‍ഷിക മുതലാളിത്തം വളര്‍ച്ചയില്ലാതെ സ്തംഭിച്ചു നില്കുന്നു എന്ന വാദം പല ഇടതുപക്ഷ നിരീക്ഷകരും മുമ്പോട്ടു വെക്കുന്നത് തെറ്റാണ് എന്നാണു ഞാന്‍ വാദിക്കാന്‍ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഗ്രാമീണ മേഖലയിലെ രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളെ ശരിയായി മനസ്സിലാക്കാന്‍ സഹായകരമല്ല. ചില കടന്ന മുന്‍വിധികളോടെ കാര്‍ഷിക രംഗത്തെ മാറ്റങ്ങളെ സമീപിക്കുന്നത് ഈ രംഗത്തെ വര്‍ഗപരമായ മാറ്റങ്ങളെ മൂര്‍ത്തമായ രൂപത്തില്‍ വിശകലനം ചെയ്യാനും, അത് വഴി ശരിയായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തുവാനും, നമ്മളെ സജ്ജരാക്കുന്നില്ല എന്നത് കൂടി ഈ തിരഞ്ഞെടുപ്പിന്റെ ഒരു പാഠമാണ്.

ഗ്രാമീണ മേഖലക്ക്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുണകരമായി വന്ന മറ്റൊരു നയമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഈ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഒരു താത്പര്യവും കോണ്‍ഗ്രസ്‌ പാര്‍ടിക്ക് ഉണ്ടായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാം. എന്നാല്‍, ഇടതുപക്ഷവും ചില പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളും ചെലുത്തിയ സമ്മര്‍ദം മൂലമാണ് കോണ്‍ഗ്രസിന്‌ ഈ പദ്ധതി നടപ്പിലാക്കേണ്ടി വന്നത്. ഈ പദ്ധതിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമേ, തിരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ദോഷഫലങ്ങള്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളിന്മേല്‍ വീണിരുന്നില്ല. ഒട്ടു മിക്ക വികസിത രാജ്യങ്ങളും പല വികസ്വര രാജ്യങ്ങളും തൊഴില്‍ നഷ്ടങ്ങളും ബാങ്കിംഗ് തകര്‍ച്ചയും മൂലം വിഷമിച്ചിരുന്ന സമയത്ത് പോലും ഇന്ത്യയില്‍ അത്തരത്തിലുള്ള വന്‍ നഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് പലരും കാണാതെ പോകുന്നു. ഒരു സംശയവും വേണ്ട, ഇടതു പക്ഷത്തിന്റെ കടുത്ത സമര പരിപാടികള്‍ മൂലം 1) ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ മുതലായവ സ്വകാര്യവല്‍ക്കരിക്കാന്‍ കഴിയാതെ വന്നത്, 2) പൂര്‍ണ മൂലധന പരിവര്‍ത്തനം (capital account convertibility) നടപ്പില്‍ വരുത്താന്‍ കഴിയാതെ പോയത്, 3) പെന്‍ഷന്‍ ഫണ്ടുകളെ സ്വകാര്യവല്‍ക്കരിക്കുകയും അവയ്ക്ക് സ്റ്റോക്ക്‌ വിപണികളില്‍ യഥേഷ്ടം പങ്കെടുക്കാന്‍ അവസരം കൊടുക്കാന്‍ കഴിയാതെയും പോയത് ; ഇവയൊക്കെ മൂലമാണ് വന്‍ സാമ്പത്തിക-തൊഴില്‍ നഷ്ടങ്ങളില്‍ നിന്ന് ഇന്ത്യക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിവുണ്ടായത്. ഇവിടെയും, തിരഞ്ഞെടുപ്പ് സമയത്ത്, കോണ്‍ഗ്രസ്‌ പാര്‍ടിയായിരുന്നു പണിയെടുക്കാത്ത, ഭാഗ്യശാലിയായ അനുഭവ-അവകാശക്കാരന്‍ .

ഇത്രയും പറഞ്ഞതിന്റെ ഉദ്ദേശം ഇതായിരുന്നു: തിരഞ്ഞെടുപ്പ് വര്‍ഷത്തെ അനുകൂല സാമ്പത്തിക ചുറ്റുപാടുകള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ അനുകൂല ചുറ്റുപാടുകള്‍ ഒരു തരത്തിലും ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലമുണ്ടായതല്ല. നേരെ മറിച്ച്, ഉദാരവല്‍ക്കരണ നയങ്ങളെ ഭരണകൂടം തന്നെ ബലമായി നിയന്ത്രിച്ചു നിര്‍ത്തിയ ഒരു സാഹചര്യത്തില്‍ ആണ്. അത് കൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് വിധിയെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുകൂല വിധിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നത് പോലെ മാത്രമാണ്. ശരിയായ അര്‍ത്ഥത്തില്‍, ഉദാരവല്‍ക്കരണ നയങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ഒരു ആഗ്രഹമായി വേണം 2009 ലെ ജനവിധിയെ വിലയിരുത്താന്‍ .

പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍

ആഗോള സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ചിച്ചു തന്നെ നില്‍കുന്ന ഈ സമയത്ത്, പല നിരീക്ഷകന്മാരും ആദ്യ ഘട്ടങ്ങളില്‍ ഉന്നയിച്ച ഒരു വാദം ശരിയാണോ എന്നതിനെ കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ്‌ നികോളാസ് സര്‍കോസി പ്രതിസന്ധിയുടെ തുടക്കത്തില്‍ പറഞ്ഞു: "നവലിബറലിസം അവസാനിച്ചു." അത് ഒരു സാങ്കല്‍പ്പിക ആഗ്രഹ സംഭൂര്‍ത്തിയാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചത് ശരിയായി വരുന്നു എന്നതാണ് ദിവസങ്ങള്‍ ചെല്ലുന്തോറും തെളിഞ്ഞു വരുന്നത്. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ധനകാര്യ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഒരു പ്രധാന അനന്തര ഫലം വലിയ രാജ്യങ്ങളുടെയും, വലിയ സ്വകാര്യ കോര്പോരേഷനുകലുടെയും വിവിധ രാജ്യങ്ങള്‍ക്കുള്ളിലെ പുതു-ധനിക വര്‍ഗങ്ങളുടെയും വളര്‍ച്ചയും, രാഷ്ട്രീയ രംഗത്ത് അവര്‍ നേടിയിട്ടുള്ള വന്‍ സ്വാധീനവുമാണ്. ഈ സ്വാധീനങ്ങള്‍ മൂലം തന്നെ നവലിബറല്‍ നയങ്ങള്‍ അത്ര പെട്ടെന്നൊന്നും പിന്‍വലിക്കപെടാന്‍ പോകുന്നില്ല എന്ന നിഗമനം ശരിയായി വരുന്നതായാണ് കാണാന്‍ കഴിയുന്നത്‌. ഈ സ്വാധീനങ്ങള്‍ക്ക് പിന്നിലുള്ള ശക്തികളെ പൂര്‍ണമായും പുറകോട്ടടിക്കാന്‍ ഉതകുന്ന തരത്തിലുള്ള വര്‍ഗ-സമവാക്യങ്ങളിലെ മാറ്റങ്ങളും ജനകീയ സമരങ്ങളും ഉണ്ടായിട്ടില്ല എന്നതാണ് കാരണം. അത് കൊണ്ട് തന്നെ, പ്രതിസന്ധികള്‍ക്കിടയില്‍ തന്നെ, നവലിബറലിസത്തിന്റെ ഒരു തിരിച്ചുവരവിന് പല രാജ്യങ്ങളും വേദിയാകുന്നു എന്ന് നമുക്ക് കാണാം. ഇന്ത്യയിലെ പുതിയ യു പി എ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെ ഒരു നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും.

തിരഞ്ഞെടുപ്പിന് ശേഷം ധനകാര്യ മാധ്യമങ്ങളും വലതുപക്ഷ സാമ്പത്തിക ശാസ്ത്രഞ്ജരും ആവശ്യപ്പെട്ട നയങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ തയ്യാറാണ് എന്ന പ്രഖ്യാപനമാണ് തങ്ങളുടെ 2008-09 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേയിലൂടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടത്തിയത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഉദാരവല്കരണ നയങ്ങള്‍ തിരിച്ചു കൊണ്ട് വരുന്നതിന്റെ ഒരു റോഡ്‌ മാപ്പ് കൂടിയാണ് പ്രസ്തുത റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ടിന്റെ ഒരു അതിശയിപ്പിക്കുന്ന വശം ഇതാണ്: ഇവിടെ ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മെ തുറിച്ചു നോക്കി നില്‍ക്കുന്നു എന്ന ഒരു വേവലാതി തന്നെ ഇതില്‍ ഒരിടത്തും ഇല്ല. മറിച്ച്, പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ രാജ്യങ്ങളും ഉപയോഗിക്കുന്ന കെയ്നെഷ്യന്‍ നയങ്ങളെ (അതായത് പൊതു ചിലവുകള്‍ വര്‍ധിപ്പിച്ചു കൊണ്ടുള്ള പരിപാടികള്‍) നിയന്ത്രിച്ചു നിര്‍ത്തണം എന്ന് കൂടി ആവശ്യപ്പെടാനുള്ള ധൈര്യം ഈ റിപ്പോര്‍ട്ട്‌ കാണിക്കുന്നു. തെറ്റ് ചെയ്തേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന കൊച്ചു കുട്ടികളെ പോലെയാണിത്‌.

സാമ്പത്തിക സര്‍വേയുടെ രണ്ടാമത്തെ ഭാഗമായ വെല്ലുവിളികള്‍ , നയപരമായ പ്രതികരണങ്ങള്‍ , മധ്യകാല സാധ്യതകള്‍ എന്ന അധ്യായത്തിലാണ് പുതിയ നയങ്ങളുടെ രൂപരേഖ ഉള്ളത്. ആഗോള പ്രതിസന്ധിക്കിടയില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള ഒരു അനാവശ്യമായ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു കൊണ്ടാണ് ഈ രൂപരേഖ അവതരിപ്പിച്ചിട്ടുള്ളത്. ഉത്പാദന മേഖലകളിലെ വളര്‍ച്ചാ നിരക്കുകളില്‍ 2007-08, 2008-09 വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ കുറവ് വന്നിട്ടുണ്ട് എന്ന് സര്‍വ്വേ തന്നെ സമ്മതിക്കുന്നു. കാര്‍ഷിക രംഗത്ത് 2004 മുതല്‍ക്കുള്ള നാല് ശതമാനം വളര്‍ച്ചാ നിരക്കിനു ഭംഗം വരുത്തി കൊണ്ട് വളര്‍ച്ചാ നിരക്ക് 4.8 ശതമാനത്തില്‍ നിന്നും 1.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതെ പോലെ തന്നെ, വ്യവസായ-മനുഫക്ച്ചുരിംഗ് രംഗത്
ത് വളര്‍ച്ചാ നിരക്ക് 8.3 ശതമാനത്തില്‍ നിന്നും 2.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. ആഭ്യന്തര ഉത്പാദനം മൊത്തത്തില്‍ എടുത്താല്‍ , GDP വളര്‍ച്ചാ നിരക്ക് 9.1 ശതമാനത്തില്‍ നിന്നും 6.1 ശതമാനമായി കുറഞ്ഞിരിക്കുന്നു.

ഈ കുറവുകള്‍ രണ്ടു കാരണങ്ങള്‍ മൂലമാണ് ഉണ്ടായിട്ടുള്ളത്. ഒന്ന്, മൊത്തത്തില്‍ തന്നെ, ധനകാര്യ ഊഹാകച്ചവടത്തില്‍ ഊന്നി കൊണ്ടുള്ള സാമ്പത്തിക നയം ഒടുവില്‍ അതിന്റെ പാപ്പരത്തം വെളിവാക്കി എന്ന് കാണിക്കുന്നതാണ്. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്‌ മുതലായ പല പ്രധാന മേഖലകളിലും വളര്‍ച്ചാ മാന്ദ്യം 2006-07 വര്‍ഷം മുതല്‍ക്കു തന്നെ ആരംഭിച്ചിരുന്നു എന്നത് മാന്ദ്യ-രൂപീകരണത്തിന്റെ അംശങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ കുറെ കാലമായി തന്നെ നിലനിന്നിരുന്നു എന്നതിന് തെളിവാണ്. രണ്ടു, ആഗോള പ്രതിസന്ധിയുടെ സര്‍ക്യൂട്ടില്‍ നിന്നും ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വിയോജിച്ചു കിടക്കുന്നു (de-coupled) എന്ന വാദഗതി തെറ്റാണ് എന്ന് തെളിയിക്കുന്നതാണ്.

മേല്‍പ്പറഞ്ഞ അവസ്ഥക്ക് പ്രധാന കാരണം, 1991 മുതല്‍ക്കു തന്നെ, ഇന്ത്യയുടെ സമ്പദ്ഘടനയെ ആഗോള സമ്പദ്ഘടനയുമായി വ്യാപാരങ്ങള്‍ വഴിയും ധനമൂലധന കൈമാറ്റങ്ങള്‍ വഴിയും സമന്വയിപ്പിക്കാനുള്ള നയങ്ങള്‍ നമ്മള്‍ സ്വീകരിച്ചു വന്നു എന്നുള്ളതാണ്. മറ്റു വികസ്വര രാജ്യങ്ങളെ പോലെ തന്നെ, തങ്ങളുടെ മൂലധന അക്കൗണ്ട്‌ (capital account) കൂടുതല്‍ തുറന്നു വെക്കുന്ന നയമാണ് ഇന്ത്യയും സ്വീകരിച്ചു വന്നത്. ഈ നയത്തോട് കൂടി, കറന്‍സിയുടെ ആപേക്ഷികമായ വിനിമയ മൂല്യങ്ങളില്‍ ഏറ്റകുറച്ചിലുകള്‍ പതിവായി. ഈ എറ്റക്കുറച്ചിലുകളുടെ ഒരു ഫലം ആഭ്യന്ധര രംഗത്ത് തെറ്റായ പല സിഗ്നലുകളും അത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കി എന്നതായിരുന്നു. ഉദാഹരണത്തിന്, വായ്പ്പയില്‍ അടിസ്ഥാനമാക്കിയ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ ഈ ഏറ്റകുറച്ചിലുകള്‍ പങ്കു വഹിച്ചിട്ടുണ്ട്‌. അങ്ങനെ, കൂടുതല്‍ തുറന്ന 'മൂലധന അക്കൗണ്ട്‌' വലിയ തോതിലുള്ള 'കറന്റ്‌ അക്കൗണ്ട്‌' കമ്മികള്‍ക്ക് ഇടയാക്കി. ഇതിനൊപ്പം തന്നെ, ധന മേഖലയെ മൊത്തം തന്നെ കൂടുതല്‍ ഉറപ്പില്ലാത്തതും ദുര്‍ബലവുമാക്കി.

തുറന്ന വ്യാപാര കരാറുകളില്‍ രാജ്യങ്ങള്‍ ഏര്‍പ്പെട്ടത്തോട്‌ കൂടി, വില കുറഞ്ഞ ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ പതിവായി. അതെ പോലെ, പല ചരക്കുകളുടെയും ആഭ്യന്ധര ഉത്പാദനം തന്നെ പ്രത്യേക വിദേശ വിപനികളിലേക്ക് ഉള്ള കയറ്റുമതിയെ ആശ്രയിച്ചു മാത്രമായി. ഇത്തരത്തിലുള്ള വ്യാപാര സമന്വയം ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ വന്‍ തോതില്‍ ഉണ്ടായി എന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്‌ തന്നെ കാണിക്കുന്നു. ഇന്ത്യയില്‍ 2008-09 വര്‍ഷത്തില്‍ ചരക്കുകളുടെ മാത്രം കയറ്റുമതിയും ഇറക്കുമതിയും GDP യുടെ 38.9 ശതമാനം ആയിരുന്നു. അതെ സമയം, 1991-ല്‍ ഇതു വെറും 14 ശതമാനം ആയിരുന്നു. നവ ലിബറല്‍ സാമ്പത്തിക വിദഗ്ധരുടെ വിയോജന (de-coupling) സിദ്ധാന്തം തള്ളി കളയാന്‍ വേറെ കാരണങ്ങള്‍ ഒന്നും വേണ്ടല്ലോ.

പല തരത്തിലും ആഗോള പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. ഒന്ന് മാത്രം ഇവിടെ സൂചിപ്പിക്കാം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികളെ പ്രതിസന്ധി വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക സര്‍വ്വേ തന്നെ പറയുന്നത് ശ്രദ്ധിക്കൂ: "ഓഗസ്റ്റ്‌ 2008 വരെ കയറ്റുമതി വളര്‍ച്ചാ നിരക്ക് വളര്‍ന്നു വന്നു. സെപ്റ്റംബറില്‍ വളര്‍ച്ചാ നിരക്ക് താണു; ഒക്ടോബര്‍ 2008 മുതല്‍ മാര്‍ച്ച്‌ 2009 വരെയുള്ള മാസങ്ങളില്‍ വളര്‍ച്ചാ നിരക്ക് ന്യൂനരാശിയിലേക്ക് (നെഗറ്റീവ്) വീണു. ആഗോള പ്രതിസന്ധി മൂലമായിരുന്നു ഇത്."

പ്രതിസന്ധിയുടെ ഈ ആഴം മനസ്സിലാക്കി കൊണ്ട്, നയപരമായ ഒരു മാറ്റത്തിന് വേണ്ടി സാമ്പത്തിക സര്‍വ്വേ വാദിക്കും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതിനു കടകവിരുദ്ധമായി, കൂടുതല്‍ ധന ഉദാരവല്‍ക്കരണവും ചെലവ് ചുരുക്കലും ഒക്കെ അടങ്ങിയ ഒരു യാഥാസ്ഥിതിക റിപ്പോര്‍ട്ട്‌ ആയി സര്‍വ്വേ ചുരുങ്ങി. ചില നയസമീപനങ്ങള്‍ ശ്രദ്ധിക്കൂ:

  1. കൂടതല്‍ കൂടുതല്‍ സബ്സിഡികള്‍ നല്‍കുന്നത് ചിലവുകള്‍ വര്‍ധിപ്പിക്കാന്‍ സഹ്ചയിക്കുന്നില്ല. അതിനാല്‍, സബ്സിഡികള്‍ അടിയന്തിരമായി വെട്ടി കുറക്കേണ്ടതുണ്ട്.
  2. പൊതു വിതരണ സമ്പ്രദായത്തിലെ വിലകളെ വിപണി വിലകളുമായി സമന്വയിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യം ഉണ്ട്. ഇത് ഭക്ഷ്യ സബ്സിഡി കുറക്കാന്‍ സഹായിക്കും. പണപെരുപ്പം കുറഞ്ഞിരിക്കുന്ന ഈ സമയമാണ് ഇതിനു പറ്റിയ സമയം.
  3. അടിയന്തിരമായി തന്നെ, ചിലവുകള്‍ വെട്ടി ചുരുക്കി പഴയ FRBM ആക്ട്‌-ന്റെ നിയമങ്ങള്‍ക്കു അനുസൃതമായി സര്‍ക്കാരിന്റെ ധന അക്കൌണ്ടുകളെ പാകപ്പെടുതെണ്ടതുണ്ട്. ഇതിനായി ധന കമ്മി എത്രയും പെട്ടെന്ന് GDP യുടെ മൂന്നു ശതമാനമായി കുറച്ചു കൊണ്ട് വരണം.
  4. അതിനൊപ്പം തന്നെ, ധന കമ്മി പൂജ്യമാക്കാനുള്ള ഒരു പുതിയ FRBM ആക്ട്‌ കൊണ്ട് വരുന്നതിനെ പറ്റി ആലോചിക്കണം.
  5. പൊതു മേഖലയിലെ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുക വഴി, 25000 കോടി രൂപയെങ്കിലും എല്ലാ വര്‍ഷവും സ്വരൂപിക്കാന്‍ സര്‍ക്കാരിനു കഴിയണം.
  6. പെട്രോള്‍, ദീസെല്‍, പഞ്ചസാര, വളം, മരുന്ന് മുതലായ ചരക്കുകളുടെ വിലകളെ പൂര്‍ണമായും വിപണികള്‍ക്ക് വിടണം; സര്‍ക്കാര്‍ ഈ വിലകള്‍ നിശ്ചയിക്കുന്നതില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങണം.
  7. ഉരുക്ക് മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കണം.
  8. ന്യൂക്ലിയര്‍ എനര്‍ജി ഉദ്പാധനത്തില്‍ ‍സ്വകാര്യ പങ്കാളിത്തം അനുവദിക്കണം.
  9. കാര്‍ഷിക മേഖലയില്‍ ഫ്യൂച്ചര്സ് വിപണികള്‍ക്ക് വരാന്‍ അനുവാദം നല്‍കണം.
  10. വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ വരാന്‍ ഇവിടുത്തെ ബാങ്കിംഗ് നിയമങ്ങള്‍ കൂടുതല്‍ ഉദാരപ്പെടുത്തണം.

പ്രതിസന്ധിയില്‍ വീണു കിടക്കുന്ന അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ പോലും ഇന്ന് കുപ്പത്തൊട്ടിയില്‍ എറിഞ്ഞു കഴിഞ്ഞ നയങ്ങള്‍ പൊടി തട്ടിയെടുത്തു ജനങ്ങളുടെ മുന്നില്‍ ഒരു നാണവും കൂടാതെ അവതരിപ്പിക്കുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രശ്നവും കൂടാതെ, ധന കമ്മിയെ 10 ശതമാനം വരെ ഉയര്‍ത്തി അമേരിക്ക തന്നെ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുന്ന അവസരത്തിലാണ് ഇന്ത്യയില്‍ ധന കമ്മി പൂജ്യമാക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് ! ഇവരുടെ ബുദ്ധി വളര്‍ച്ചയാണ് പൂജ്യത്തില്‍ എത്തി നില്‍ക്കുന്നത് എന്ന് പറയാതെ വയ്യ.

ഇതിനെല്ലാം ഒപ്പം തന്നെ, ബാങ്കിംഗ്-ഇന്‍ഷുറന്‍സ് മേഖലകളിലും 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കണം എന്നും സര്‍വേ വാദിച്ചു കളഞ്ഞിരിക്കുന്നു. അമേരികയും യൂറോപ്പും ഒക്കെ തന്നെ ഉള്ള ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും പൊതു മേഖലയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോളാണ് ഇവിടെ സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയുള്ള മുറവിളി.

ഇതേ ചിന്താഗതിയാണ് 2009-10 വര്‍ഷത്തെ ബജറ്റിലും പ്രതിഫലിച്ചിരിക്കുന്നത് എന്ന് കാണാം. റവന്യു അക്കൌണ്ടിലുള്ള സാമൂഹ്യസേവനചെലവുകള്‍ 2008-09നും 2009-10നും ഇടയ്ക്ക് കേവലമായ സംഖ്യ കണക്കില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ഇനത്തിലുള്ള വകയിരുത്തലിന്റെ വര്‍ദ്ധനയുടെ നിരക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. ജിഡിപിയുടെ വിഹിതമെന്ന നിലയില്‍ കണക്കാക്കുമ്പോള്‍ , സാമൂഹ്യസേവനങ്ങള്‍ക്കുള്ള വകയിരുത്തലില്‍ ഉണ്ടായിട്ടുള്ള കേവലമായ സംഖ്യകണക്കിലുള്ള വര്‍ദ്ധന തീരെ ഉയര്‍ന്നിട്ടില്ലെന്നും കാണാം. കൃഷിയും ഗ്രാമീണ വികസനവും അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ക്കുവേണ്ടിയുള്ള വകയിരുത്തലില്‍ കേവലമായ സംഖ്യ കണക്കില്‍ത്തന്നെ കുറവാണ് വരുത്തിയിട്ടുള്ളത്. സാമൂഹ്യ-സാമ്പത്തിക സേവനങ്ങള്‍ക്കുള്ള വകയിരുത്തലിലുണ്ടായ ചുരുക്കം, ബജറ്റിലെ മൊത്തം റവന്യു ചെലവിലുണ്ടായ ചുരുക്കത്തിന്റെ തന്നെ പ്രതിഫലനമാണ്. 2007-08നും 2008-09നും ഇടയില്‍ മൊത്തം റവന്യു ചെലവിലുണ്ടായ വര്‍ദ്ധനയുടെ നിരക്ക് 39.2 ശതമാനം ആയിരുന്നുവെങ്കില്‍ 2008-09നും 2009-10നും ഇടയില്‍ മൊത്തം റവന്യു ചെലവിലുണ്ടായ വര്‍ദ്ധനയുടെ നിരക്ക് 1.6 ശതമാനം മാത്രമാണ്. പ്രതിസന്ധിക്കിടയിലും ധന കമ്മി കുറച്ചു നിര്‍ത്തുക എന്ന തല തിരിഞ്ഞ പ്രത്യയശാസ്ത്രമാണ് ഇവിടെയും കാണാന്‍ കഴിയുക.

ഇതോ സോഷ്യല്‍ ഡെമോക്രസി?

2004 മുതല്‍ 2009 വരെയുള്ള യു പി എ സര്‍ക്കാരിനെ വിലയിരുത്തി കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക നയം നവലിബെരളിസതില്‍ നിന്നും ഒരു സോഷ്യല്‍ ഡെമോക്രസി ആയി മാറി എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിടുണ്ട്. ഈ വിലയിരുത്തലിന്റെ പാപ്പരതമാണ് പുതിയ സര്‍ക്കാരിന്റെ ഇത് വരെയുള്ള നയങ്ങള്‍ കാണിക്കുന്നത്. ഈ വിലയിരുത്തലുകള്‍ വിട്ടു പോകുന്ന ഒരു പ്രധാന വിഷയം ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നുള്ളതാണ്. ഒരു പ്രത്യേക രാഷ്ട്രീയ ചുറ്റുപാടില്‍ ഇടതു പിന്തുണ ഉറപ്പാക്കാന്‍ മാത്രം ചില നയങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും, അത് ഒരു തരത്തിലും ഒരു വര്‍ഗ-അടിസ്ഥാനത്തിലുള്ള സ്ഥായിയായ മാറ്റമായിരുന്നില്ല. 2004 മുതല്‍ 2009 വരെയുള്ള കാലത്ത്, ഇന്ത്യയിലെ വന്‍ ബൂര്‍ഷ്വാസിയുടെ കലവറയില്ലാത്ത പിന്തുണ യു പി എ ക്ക് ലഭിച്ചിരുന്നു. അതിനു യു പി എ പ്രത്യുപകാരവും ചെയ്തിരുന്നു. ഏറ്റവും വലിയ പത്തു കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭങ്ങള്‍ 2004 മുതല്‍ 2008 വരെയുള്ള കാലത്ത് മൂന്നിരട്ടിയോളമായി വര്‍ദ്ധിച്ചു. തന്റെ ദീര്‍ഖമായ ഒരു ലേഖനത്തില്‍ (The Marxist പുതിയ ലക്കം കാണുക) ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗപരമായ സമകാലിക കാഴ്ചപ്പാടിനെ പറ്റി പ്രകാശ്‌ കാരാട്ട് വിശദീകരിച്ചിട്ടുണ്ട്.

ഈ കാരണം കൊണ്ട് തന്നെ, അടുത്ത അഞ്ചു വര്‍ഷം ഇന്ത്യയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം നടപ്പില്‍ വരുത്താന്‍ വര്‍ധിത ശ്രമം കോണ്‍ഗ്രസ്‌ പാര്‍ട്ടി നടത്തും എന്നതില്‍ സംശയമില്ല. അതെ സമയം, ഈ നയങ്ങള്‍ തന്നെ കൂടുതല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും എന്നതിലും സംശയം വേണ്ട. 1991 മുതല്‍ ഇടതുപക്ഷം ജനപക്ഷത്തു നിന്നും നടത്തിയ സാമ്പത്തിക രംഗത്തെ പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിയായി ആവിഷ്ക്കരിക്കേണ്ട സമയമായി.

Thursday, August 6, 2009

ആദിവാസി ഭൂനിയമം: 1975 ലെയും 1999ലെയും

സി കെ ശശീന്ദ്രന്‍

1999 ല്‍ കേരളാ നിയമസഭ ഏതാണ്ട് ഏകകണ്ഠമയി (ഒരംഗത്തിന്റെ എതിര്‍പ്പോടെ) പാസ്സാക്കിയ ആദിവാസി ഭൂസംരക്ഷണ നിയമം നീണ്ട നിയമ ഇടപെടലുകള്‍ക്ക് ശേഷം സുപ്രീ കോടതി അംഗീകരിച്ചിരിക്കുന്നു. ആദിവാസി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ഈ നിയമം സഹായകരമാണെന്ന് സുപ്രീകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

1975 ലാണ് കേന്ദ്രസര്‍ക്കാര്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമിവീണ്ടെടുക്കല്‍ നിയമം കൊണ്ടുവന്നത്. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കുമെന്ന് കൊട്ടിഘോഷിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പിന്നോക്ക ജനവിഭാഗങ്ങളുടെ പേരില്‍ പുരോഗമനത്തിന്റെ മുഖം മൂടിയണിഞ്ഞ ഇന്ദിരാഗാന്ധിയാണ് നിയമനിര്‍മാണത്തിന് തുനിഞ്ഞത്. ഈ നിയമം മൂലം ആദിവാസികള്‍ക്ക് കാര്യമായി എവിടെയും ഭൂമി ലഭിച്ചില്ല. ജനാധിപത്യപരമായി ചര്‍ച്ചചെയ്യാതെയും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തതും കേവലം ആദിവാസികളുടെ കണ്ണില്‍ പൊടിയിടാനുമായിരുന്നു നിയമനിര്‍മാണം അടിയന്തിരാവസ്ഥയില്‍ നടത്തിയത്. 1960 മുതല്‍ നടന്ന എല്ലാ ആദിവാസി ഭൂമികൈമാറ്റങ്ങളും ഈ നിയമം വഴി മുന്‍കാല പ്രബല്യത്തോടെ ദുര്‍ബലമാക്കപ്പെട്ടു. 1975 ല്‍ നിയമം വന്നെങ്കിലും ചട്ടങ്ങള്‍ നിലവില്‍വന്നത് 1986ല്‍ മാത്രമാണ്.

കേരളത്തിലെ സാമൂഹ്യഘടനയില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെട്ടത്തിയാല്‍ ആര്‍ക്കും കാണാന്‍ കഴിയും. 1957ലും 1967 ലും അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം, അധികാരവികേന്ദ്രീകരണത്തിനുള്ള നീക്കങ്ങള്‍ എന്നിവ ഇതിനു വന്‍ തോതില്‍ സഹായകരമായി. 1975 ലെ ആദിവാസി നിയമം നടപ്പിലാക്കുക. കേരളത്തിന്റെ സാമൂഹ്യ ഘടന അനുസരിച്ച് തികച്ചും അപ്രായോഗികമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി കൈവശമുളള കര്‍ഷകരായിരുന്നില്ല കേരളത്തിലുളളത്. ഭൂപരിഷ്ക്കരണ നടപടിയിലൂടെ മിച്ച ഭൂമി കണ്ടെത്തുകയും. വ്യാപകമായ രീതിയില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ഉണ്ടായി. കുടികിടപ്പവകാശം ജനങ്ങള്‍ക്ക് കുറഞ്ഞത് 10 സെന്റ് ഭൂമിയുടെ ഉടമസ്ഥത ലഭിക്കാന്‍ ഇടയാക്കി. മിച്ചഭൂമി സമരവും കുടികിടപ്പ് സമരവും കേരളത്തിന്റെ സാമൂഹ്യ ഘടന പൊളിച്ചെഴുതിയതില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കിടയാക്കി.

1975 ലെ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നത് കേരളത്തില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ്. ഭൂമി വീണ്ടെടുക്കുന്നതിന് ഉള്ള നടപടികളാവട്ടെ ആദിവാസികള്‍ക്ക് അപ്രായോഗികമായി. ഭൂമി വില്‍പനയും നികുതി നിഷേധിക്കലും മറ്റുമാവട്ടെ കര്‍ഷകര്‍ക്ക് വലിയ പ്രയാസവും ഉണ്ടാക്കി. മാത്രമല്ല ഭൂമി വീണ്ടെടുത്താല്‍ പലകര്‍ഷകകുടുംബങ്ങളും തെരുവിലിറങ്ങേണ്ടി വരുമെന്ന സ്ഥിതിയും ഉയര്‍ന്നു വന്നു. 1990 കളില്‍ കേരളത്തില്‍ ആദിവാസികളും കര്‍ഷകരും തമ്മില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഉയര്‍ന്നുവന്നു. ആദിവാസികളെ ശത്രുക്കളായി കാണാന്‍ കര്‍ഷകര്‍, പ്രത്യേകിച്ച് മലയോര-കുടിയേറ്റ കര്‍ഷകര്‍ തയ്യാറായി. വലിയ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ നടന്നു. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവക്കലിലേക്കും റവന്യൂ വാഹനങ്ങള്‍ കത്തിക്കുന്നതിലേക്കും മറ്റും സമരങ്ങള്‍ പോയി. ഭൂമി വീണ്ടെടുക്കല്‍ നിയമം മൂലം വലിയ കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെങ്കിലും ഇതുമുലം ആദിവാസി സമൂഹത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായതായി വസ്തുതകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയില്ല. കേരളത്തില്‍ ഭൂരഹിതരായ 25479 കുടുംബങ്ങളും നാമമാത്രഭൂമിയുള്ള 30951 കുടുംബങ്ങളും കൂടി ആകെ 56430 ആദിവാസി കുടുംബങ്ങളാണ് ഉളളത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് 1975 ലെ നിയമം മൂലം ഒരു ആനുകൂല്യവും ഇല്ല. ഭൂമിയുള്ളവരുടെ കൈമാറ്റങ്ങള്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍വരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്നത് വയനാട് ജില്ലയിലാണ്. ആര്‍ ഡി ഒ മാര്‍ക്കാണ് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുലഭിക്കുന്നതിന് അപേക്ഷ നല്‍കേണ്ടത്. വയനാട് ആര്‍ ഡി ഒക്ക് ലഭിച്ചത് 2279 അപേക്ഷകളാണ്. ഇതില്‍ 473 അപേക്ഷ തള്ളി. 1806 കേസ്സുകള്‍ ആദിവാസികള്‍ക്ക് അനുകൂല മായി വിധിച്ചു. എന്നാല്‍ നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞത് 68 കേസില്‍ മാത്രമായി 36 ഏക്കര്‍ ഭൂമി മാത്രമായിരുന്നു. ആകെ അന്യാധീനപ്പെട്ട ഭൂമിയായി കണക്കാക്കിയിരുന്നത് 3793 ഏക്കറാണ്. ഇതിലാണ് 36 ഏക്കര്‍ ഭൂമി മാത്രം ഈ കാലയളവില്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത്.

കര്‍ഷകരുടെ കൈവശം നാമമാത്ര ഭൂമിയാണുണ്ടായിരുന്നത്. 5 സെന്റ് കൈവശമുള്ള 155 പേരും, 5 സെന്റിനുമേല്‍ 20 സെന്റ് വരെ 471 പേരും, 20 സെന്റ് മുതല്‍ 50 സെന്റ് വരെ 612 പേരും, 50 സെന്റ് മതല്‍ 1 ഏക്കര്‍ വരെ 424 പേരും, 1 ഏക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ 302 പേരും 5 ഏക്കറില്‍ കൂടുതല്‍ അന്യാധീനപ്പെട്ട ഭൂമി കൈവശപ്പെടുത്തിയവര്‍ 51 പേരും, 20 ഏക്കറില്‍ കൂടുതലുള്ള ഒരാളുമാണ് വയനാട്ടില്‍ ഉണ്ടായിരുന്നത്. ഭൂരഹിത ആദിവാസികളാകട്ടെ 25185 പേരും. ഇതില്‍ തള്ളിയ അപേക്ഷ കഴിച്ച് 1806 ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ വന്നത്.

നിയമം മൂലം ആദിവാസികള്‍ക്ക് അനുകൂലമായ വിധി ഉണ്ടായാലും ഭൂമി തിരികെ ലഭിക്കുക അപ്രായോഗികമായിരുന്നു. കാരണം ഭൂമിക്കും ഭൂമിയിലെ ഉഭയങ്ങള്‍ക്കും വിലനിശ്ചയിച്ച് നിശ്ചിതകാലാവധിക്കുള്ളില്‍ ആദിവാസി വില നല്‍കണമായിരുന്നു. പ്രതിഫലം നല്‍കി ഭൂമി തിരിച്ചെടുക്കാന്‍ ആദിവാസികള്‍ക്ക് കഴിയുമായിരുന്നില്ല. 1806 കേസുകള്‍ വയനാട്ടില്‍ ആദിവാസികള്‍ക്ക് അനുകൂലമായി വിധിച്ചിട്ടും, 68 പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചതെന്ന് കാണാം. മാത്രമല്ല. ഏറ്റവും ദുര്‍ബലമായ ആദിവാസി വിഭാഗങ്ങളായ പണിയര്‍, അടിയര്‍, ഊരാളി, കാട്ടുനായ്ക്കര്‍ ഇവരൊന്നും തന്നെ നിയമപരിധിയില്‍ വരുന്നില്ല. കാരണം ഇവരുടെ ഭൂമിക്ക് മതിയായ രേഖ ഉണ്ടായിരുന്നില്ല. വയനാട് പൊതുവെ ആദിവാസികളുടെ വാസസ്ഥലമായിരുന്നു. എന്നാല്‍ ഭൂമിക്ക് രേഖയും മറ്റും അവര്‍ക്കുണ്ടായിരുന്നില്ല. അതിനെ കുറിച്ചവര്‍ അജ്ഞരായിരുന്നു. പുരോഗമനപരമായി വിളംബരം ചെയ്ത നിയമം യഥാര്‍ത്ഥത്തില്‍ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഒരു ഗുണവും ചെയ്തില്ലയെന്ന് കാണാം. മാത്രമല്ല അനാവശ്യമായി ശത്രുക്കളായി കാണുന്നതിനും ഇടയാക്കി. ആദിവാസികള്‍ക്ക് പരമ്പരാഗത ഭൂമി ഒരു വിപണന വസ്തുവല്ല. മിക്ക ഗിരിവര്‍ഗ സമൂഹങ്ങളിലും ഭൂമി സ്വകാര്യ സ്വത്താണെന്ന സങ്കല്‍പ്പനമേ ഉണ്ടായിരുന്നില്ല.

ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്നും വേര്‍പേടുത്തുന്ന രീതി ഉടലെടുത്തത് കൊളോണിയല്‍ വാഴ്ചകാലത്താണ്. എന്നാലവര്‍ താമസിച്ചുപോന്ന വനങ്ങളില്‍ അവര്‍ക്കുള്ള അവകാശം ഒരിക്കലും അംഗീകരിക്കുകപോലും ചെയ്തില്ല. ഈ പ്രക്രിയ ആരംഭിച്ചത് ഭൂനികുതിയും പണസമ്പദ് വ്യവസ്ഥയും ഏര്‍പ്പെടുത്തപ്പെട്ടതോടെയാണ്. ഈ കൊളോണിയല്‍ ചൂഷണത്തിനെതിരെയാണ് ആദ്യകാല ഗിരിവര്‍ഗകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഈ അസ്വാസ്ഥ്യത്തിനുശേഷം ഗിരിവര്‍ഗഭൂമി സംരക്ഷിക്കുന്നതിന് ഛോട്ടാനാഗ്പൂര്‍ പാട്ട വ്യവസ്ഥ നിയമം പോലുള്ള നിയമങ്ങള്‍ പാസാക്കപ്പെട്ടു.

മുതലാളിത്തവികസനം ക്രമത്തില്‍ ശക്തിപ്പെടുന്നതോടെ ആദിവാസി ഭൂമിയില്‍ നിന്നും അവര്‍ തുടര്‍ച്ചയായി അന്യവല്‍കരിക്കപ്പെട്ടുപോന്നു. നിലവിലുള്ള നിയമം കാര്യക്ഷമമായിരുന്നില്ല. വ്യാജരേഖകള്‍ കെട്ടിച്ചമച്ചും മറ്റുകുത്സിതനടപടികള്‍ സ്വീകരിച്ചും ആദിവാസികളല്ലാത്തവര്‍ വലിയതോതില്‍ ആദിവാസി ഭൂമി തട്ടിയെടുത്തു. വടക്കു-കിഴക്കന്‍ പ്രദേശത്തെ ചില സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ ആദിവാസി മേഖലകളിലും ഇത് പൊതുവായ ഒരു പ്രശ്നമാണ്.

ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഗിരിവര്‍ഗ പ്രദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഭൂമി അന്യാധീനപ്പെട്ടു പോകുന്നത് തടയാന്‍ അതുകൊണ്ടൊന്നും കഴിഞ്ഞില്ല. നിയമപരമായ പഴുതുകള്‍ ഉപയോഗിച്ചും ബ്യൂറോക്രസിയുടെയും രാഷ്ട്രീയ മേലാളന്‍ മാരുടെയും ഒത്താശകളോടെയും നിലവിലുള്ള നിയമപരമായ പരിരക്ഷകളൊക്കെ അട്ടിമറിക്കപ്പെട്ടു.

ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ പലവിധമാര്‍ഗങ്ങളാണ് ഗോത്ര വര്‍ഗേതരര്‍ സ്വീകരിച്ചത്. ഭൂമി പണയപ്പെടുത്തല്‍, പാട്ടക്കരാര്‍, ബിനാമി കൈമാറ്റങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥന്‍മാരുടെ സഹായത്തോടെ വ്യാജമായി നിര്‍മ്മിച്ച ആധാരങ്ങള്‍, സ്ത്രീകളുമായുള്ള വൈവാഹികബന്ധം, അടിമവേല ഇങ്ങനെ അവലംബിച്ച മാര്‍ഗങ്ങള്‍ പലതാണ്. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍ ആദിവാസികളെ നിര്‍ദ്ദയം താമസിച്ച ഭൂമിയില്‍ നിന്നും ഇറക്കിവിട്ടു.

നമ്മള്‍ ഉയര്‍ത്തുന്ന മൌലികമായ ആവശ്യം ഇങ്ങനെ അന്യാധീനപ്പെട്ടുപോയ ആദിവാസി ഭൂമി അവരെ തിരിച്ചേല്‍പ്പിക്കുക എന്നതാണ്. അവര്‍ക്ക് കടാശ്വാസവും സാങ്കേതിക വിദ്യയും ലഭ്യമാക്കണം. ട്രൈബല്‍ മേഖലയില്‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍സുസ്ഥിരതയുള്ള ഒരു കാര്‍ഷികവികസനതന്ത്രം രൂപപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് പുനംകൃഷിയുടെ പ്രശ്നം ഉയര്‍ന്നുവരുന്നു. രാജ്യത്തെ ഗിരിവര്‍ഗക്കാരില്‍ നാലിലൊന്ന് ഇത്തരം കൃഷിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അവരെ പുനം കൃഷിയില്‍നിന്ന് സ്ഥിരം കൃഷിസമ്പ്രദായത്തിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാനാവശ്യമായ ജോലി നല്‍കുകയോ ചെയ്യാന്‍ നടപടി സ്വീകരിക്കണം.

ഗിരിവര്‍ഗക്കാരുടെ കാതലായ ആവശ്യം ഭൂമിയാണ്. അത് നിറവേറ്റണമെങ്കില്‍ ഭൂപരിഷ്കരണം നടപ്പാക്കണം. ഭൂരഹിത ആദിവാസികുടുംബങ്ങള്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണം. പശ്ചിബംഗാളിലെഇടതുപക്ഷ മുന്നണി ഗവണ്‍മെന്റ് 25 ലക്ഷം കുടുംബങ്ങള്‍ക്കായി 11 ലക്ഷം ഏക്കര്‍മിച്ചഭൂമിയാണ് വിതരണം ചെയ്തത്. ഇതില്‍ 5ലക്ഷം കുടുംബങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ത്രിപുരയിലും ഭൂരഹിത ഗിരിവര്‍ഗവിഭാഗങ്ങള്‍ഭൂപരിഷ്കരണ നടപടികളിലൂടെ സ്ഥിതി മെച്ചപ്പെടുത്തി. കൂടാതെ തങ്ങള്‍ക്ക് അന്യമായി പോയ 7,000 ഏക്കര്‍ ഭൂമി ത്രിപുരയിലെ ഇടതു സര്‍ക്കാര്‍ അവര്‍ക്ക് തിരിച്ചുനല്‍കി. അതിനുശേഷം ആദിവാസി ഭൂമി അന്യാധീനപ്പെട്ടുപോയിട്ടില്ല. നിയമാനുസൃതമല്ലാത്ത രീതിയില്‍ അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചേല്‍പ്പിക്കുന്ന പോരാട്ടം നാം തുടരേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളിലെ പഴുതുകളടച്ച് ഭൂമിയിലുള്ള ആദിവാസികളുടെ അവകാശം പരിരക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. ഉദ്ദ്യോഗസ്ഥപ്രമാണികളുമായി ചേര്‍ന്ന് കുത്സിത മാര്‍ഗത്തിലൂടെ ഭൂമി കൈമാറ്റം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം.

നിയമങ്ങള്‍ കര്‍ക്കശമാക്കാനും അവ ശരിക്കും നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനും സമരം നടത്തുമ്പോള്‍തന്നെ ഗിരിവര്‍ഗ-ഗിരിവര്‍ഗേതര കൃഷിക്കാര്‍ തമ്മില്‍ സംഘട്ടനം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അവര്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ മൂര്‍ത്തമായ നടപടികള്‍ നാം സ്വീകരിക്കണം. ഗിരിവര്‍ഗവിഭാഗത്തില്‍ പെടാത്ത ചെറുകിട കുടിയേറ്റ കൃഷിക്കാര്‍ കൈവശപ്പെടുത്തിയ ആദിവാസിഭൂമിക്ക് തുല്യഅളവിലുള്ള ഭൂമി മറ്റെവിടയെങ്കിലും നല്‍കണം. അല്ലെങ്കില്‍ അനധികൃത കുടിയേറ്റത്തിന്റെ വലിപ്പച്ചെറുപ്പം കണക്കിലെടുത്ത് വകതിരിവോടെയുള്ള സമീപനം അംഗീകരിക്കണം.

ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രായോഗികമായി ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിന് വേണ്ട നടപടികളെപ്പറ്റിചിന്തിക്കാന്‍ തുടങ്ങി. 1999 ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമം നിര്‍മിച്ചു. കര്‍ഷകരുടെയും ആദിവാസികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കണം. കര്‍ഷകരെ തെരുവിലേക്ക് ഇറക്കിവിടാതെ സംരക്ഷിക്കുകയും വേണം. ഇതാണ് നിയമത്തിന്റെ കാതല്‍. ഈ നിയമത്തിന്റെ പേരില്‍‘കേവല ബൂദ്ധിജീവികളും 'ആദിവാസി പ്രേമ'ക്കാരും 'കമ്മ്യൂണിസ്റ് കാരുടെ ആദിവാസി വഞ്ചന'ക്കെതിരെ കുപ്രചരണം നടത്തി. പക്ഷേ കേരളത്തിലെ പൊതു സമൂഹം ഇത് അംഗീകരിച്ചില്ല. ആദിവാസികളും അനാദിവാസികളും തമ്മില്‍ ഭൂമിയുടെ പേരില്‍ ഉയര്‍ന്ന സംഘര്‍ഷം ഇല്ലാതായി. ഡോ. നല്ലതമ്പിതേര നിയമത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതി ദുര്‍ബലപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. സുപ്രീംകോടതി കേരളാ നിയമ സഭ പാസ്സാക്കിയ നിയമത്തിന് അംഗീകാരം നല്‍കി.

1999ലെ ആദിവാസി ഭൂ സംരക്ഷണ നിയമം ആദിവാസികളുടെ സാമൂഹിക - സാമ്പത്തിക പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കൊണ്ടുവന്ന പ്രായോഗിക ബദല്‍ നടപടിയാണ്. ചരിത്ര പരമായ കാരണങ്ങളാല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നിശ്ചയമായും ലഭിക്കണമെന്നത് നിയമംമൂലം പരിരക്ഷിക്കപ്പെട്ടു.

1. 1975 ലെ നിയമത്തില്‍ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി എന്ന് മാറ്റി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ കുറഞ്ഞത് ഒരു ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് ലഭിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥചെയ്തു. അതായത് 5 സെന്റ് ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്കും ഒരു ഏക്കര്‍ ഭൂമി ലഭിക്കും.

2. ഒരേക്കറില്‍ കൂടുതല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസിക്ക് തത്തുല്യമായി ഭൂമി ലഭിക്കും.

3. ഇങ്ങനെ ലഭിക്കുന്ന ഭൂമിക്ക് 1975 ലെ നിയമപ്രകാരം മുന്നോട്ട് വെച്ച എല്ലാ വ്യവസ്ഥകളും ഇല്ലാതാക്കി. അതായത് ഭൂമിക്കോ ഉഭയങ്ങള്‍ക്കോ നിശ്ചയിച്ച പ്രതിഫലം നല്‍കേണ്ടതില്ല. കാരണം തത്തുല്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ വ്യവസ്ഥചെയ്തു. ഭൂമിനല്‍കാനുള്ള ബാധ്യതയും സാമൂഹ്യമായി അംഗീകരിക്കപ്പെട്ടു.

4. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു. 2 ഹെക്ടര്‍ ഭൂമി വരെ കൈവശമുള്ള കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കേണ്ടതില്ല. ഇതോടെ കര്‍ഷക - ആദിവാസി സംഘര്‍ഷങ്ങള്‍ ഇല്ലാതായി. 2 ഹെക്ടറിലധികം ഭൂമി കൈവശപ്പെടുത്തിയ കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കണം. അങ്ങനെയുള്ള കേസുകള്‍ നാമമാത്രമാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയ കര്‍ഷകര്‍ 2 ഹെക്ടര്‍ കഴിച്ച് ആദിവാസികള്‍ക്ക് നല്‍കണം.

ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബത്തേയും നിയമപരിധിയില്‍ കൊണ്ടുവന്നുവെന്നത് 1999 ലെ നിയമത്തിന്റെ മുഖ്യമായ സവിശേഷതയാണ്. 1975 ലെ നിയമത്തില്‍ ഭൂരഹിത ആദിവാസികള്‍ പരാമര്‍ശിക്കപ്പെട്ടുപോലുമില്ല. സാമൂഹ്യ നീതിക്ക് മുന്‍ഗണനനല്‍കിയ നിയമത്തെ അട്ടിമറിക്കാനാണ് ചിലര്‍ കോടതിയിലൂടെയും മറ്റുചിലര്‍ പ്രചരണങ്ങളിലൂടെയും ശ്രമിച്ചത്. മാത്രമല്ല വീടു നിര്‍മ്മാണത്തിനും പശ്ചാത്തല സൌകര്യങ്ങള്‍ക്കും നിയമത്തില്‍ വ്യവസ്ഥചെയ്തു (വീട്, കുടിവെള്ളം തുടങ്ങിയ മേഖല).

ആദിവാസി സമൂഹത്തോട് ചരിത്ര പരമായും സാമൂഹ്യപരവുമായ ബാധ്യത നിറവേറ്റാന്‍ നായനാര്‍ സര്‍ക്കാര്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുകയാണ്. തീര്‍ച്ചയായും വി എസ് സര്‍ക്കാര്‍ ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കി ചരിത്രപരമായ തിരുത്തലുകള്‍ക്ക് താമസം വിനാം നടപടികള്‍ സ്വീകരിക്കും എന്നത് ഉറപ്പാണ്.

Sunday, August 2, 2009

Is economic recovery so easy?

One of my friends sent me this interesting story on the economic crisis and recovery from it; read the story and my response to it below. I suggest that you read the story, and then think whether the story can be true. With your response in hand, read my response. R

================
It is the month of August, on the shores of the Black Sea. It is raining, and the little town looks totally deserted. It is tough times, everybody is in debt, and everybody lives on credit.

Suddenly, a rich tourist comes to town. He enters the only hotel, lays a 100 Euro note on the reception counter, and goes to inspect the rooms upstairs in order to choose one.

The hotel proprietor takes the100 Euro note and runs ot pay his debt to the butcher.

The butcher takes the 100 Euro note, and runs to pay his debt to the pig grower.

The pig grower takes the 100 Euro note, and runs to pay his debt to the supplier of his feed and fuel.

The supplier of feed and fuel takes the 100 Euro note and runs to pay his debt to the town's prostitute that in these hard times, gave her "services" on credit.

The hooker runs to the hotel, and pays off her debt with the 100 Euro note to the hotel proprietor to pay for the rooms that she rented when she brought her clients there.

The hotel proprietor then lays the 100 Euro note back on the counter so that the rich tourist will not suspect anything.

At that moment, the tourist comes down after inspecting the rooms, and takes his 100 Euro note, after saying that he did not like any of the rooms, and leaves town.

No one earned anything.

However, the whole town is now without debt, and looks to the future with a lot of optimism.....

And that is how the United States is doing business today.

================

Is this true? My response is the following:

Assume the Russian is a banker, who gave a 100E zero-interest loan to the hotel owner. Thats all.

This is precisely the economic purpose of credit, of financial intermediation. The story cleverly ends by saying "There was no profit or income." Correct. But there is a loss. When the hotel owner gave the 100 back to the Russian, it is not a no profit-no loss end to the story. The prostitute actually owed the hotel owner 100, and he never got to enjoy it. It continues to be a loss to the hotel owner; technically, he is poorer by 100! The 100 did not disappear; it is very much there!!

Yet, the whole chain has had economic values to certain others. It is this multiplier effect of credit that is important in generating economic activity.

Now when will economic crisis occur? "The Russian came down. But the prostitute hadn't arrived." !!!