Friday, June 29, 2012

ദില്ലിപോസ്റ്റിലെ സുഹൃത്തുക്കള്‍ക്ക് ഒരു കത്ത്

പ്രസെന്‍ജിത്ത് ബോസിന്റെ രാജിയുമായി ബന്ധപ്പെട്ടു ഫെസ്ബുക്കില്‍ എന്റെ മതിലില്‍ ഞാന്‍ കുറിച്ച ചില വാചകങ്ങളോട് ദില്ലിപോസ്റ്റിലെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ വികാരപരമായി പ്രതികരിച്ചിരിക്കുന്നത് കണ്ടു. എന്റെ വാക്കുകള്‍ അവരെ മുറിവേല്‍പ്പിച്ചിരിക്കുന്നു എന്നത് മനസ്സിലാക്കുന്നു. അവരെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചെഴുതിയതല്ല എന്നും, ഒരു പ്രത്യേക സാഹചര്യത്തെ മുന്‍നിര്‍ത്തി, അതിനെ വിലയിരുത്തി കൊണ്ട്, എഴുതിയ വാക്കുകളെ അനാവശ്യമായ ഒരു വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു എന്നും ആമുഖമായി പറയട്ടെ. 

ബോസ് എന്റെ വളരെക്കാലമായുള്ള സുഹൃത്താണ്, സഖാവാണ്. ആ വസ്തുതയെ എനിക്ക് ആരുടെ മുന്‍പിലും തെളിയിക്കേണ്ട കാര്യമില്ല; അത് എനിക്കും ബോസിനും വ്യക്തമായി അറിയുന്നതാണ്. ഞങ്ങള്‍ തമ്മില്‍ തമാശകള്‍ പറഞ്ഞിട്ടുണ്ട്, വഴക്കിട്ടിട്ടുണ്ട്. വഴക്കുകള്‍ ഒക്കെ തന്നെ രാഷ്ട്രീയമായത് മാത്രം. എന്റെ പരാമര്‍ശിക്കപ്പെട്ട കുറിപ്പിലും ഞാന്‍ ബോസിനോടു വഴക്കിടുകയാണ് ചെയ്തിട്ടുള്ളത്; മുമ്പ് പലപ്പോഴെയും പോലെ, ഒരു രാഷ്ട്രീയ വിഷയത്തില്‍. ഇതില്‍ വ്യക്തിപരമായി ഒന്നുമില്ല. 

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടികാട്ടി, ഞാന്‍ വ്യക്തിപരമായി ബോസിനെ അധിക്ഷേപിച്ഛതാണ് എന്ന് ചിലര്‍ ആക്ഷേപിച്ചു കണ്ടു (ദില്ലിപോസ്റ്റില്‍ അല്ല). ഈ അതിവായനകള്‍ സഹതാപമര്‍ഹിക്കുന്നു. ഞാന്‍ പറഞ്ഞത് ഇങ്ങിനെ: "Prasenjit Bose thought that he, the individual, was bigger than the collective. When such a crass bourgeois thought strikes a mind, the equally bourgeois "existential crisis" sets in - a sure recipe for the degradation of the political mind." ഇതിനെ ഞാന്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നിടത്തു കൊണ്ട് കെട്ടുന്നത് അപാര കഴിവ് തന്നെ. 

ജനാധിപത്യ കേന്ദ്രീകരണത്തില്‍ വിശ്വസിക്കുന്ന (അതായത്, താന്‍ എന്ന വ്യക്തിയെ, തന്റെ തന്നെ കൂട്ടായ്മക്ക്, ജനാധിപത്യപരമായി തന്നെ, കീഴ്പ്പെടുത്തുന്ന സങ്കല്പം) ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് ബോസ് ചെയ്തത് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. തന്നെ തന്റെ തന്നെ കൂട്ടായ്മക്ക് കീഴ്പ്പെടുത്താത്ത അവസ്ഥയെയാണ് ബൂര്‍ഷ്വാ വ്യതിയാനം എന്ന അര്‍ത്ഥത്തില്‍ ഞാന്‍ വിളിച്ചത്. അതൊരു ഗുണപരമായ അധഃപതനം ആണെന്ന് അല്പം ആലോചിച്ചാല്‍ വ്യക്തമായി നിങ്ങള്‍ക്കും മനസ്സിലാക്കാം. ഞാന്‍ അതെഴുതിയത് അല്‍പ്പം ദേഷ്യം കലര്‍ന്ന ഭാഷയില്‍ ആണ് എന്നത് സമ്മതിക്കുന്നു. അത് സാരമാക്കേണ്ട. 

പിശകിന്റെ ഒരറ്റം വ്യക്തം. താന്‍ പ്രവര്‍ത്തിച്ച, വിശ്വസിച്ച, പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതികള്‍ നന്നായറിയുമായിരുന്നു ബോസിന്. മുമ്പ് പലരോടും എങ്ങിനെയൊക്കെ പെരുമാറരുത്‌ എന്ന് ഉപദേശിച്ചിരുന്ന വ്യക്തിയായിരുന്നു ബോസ്. ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വം പരിശീലിപ്പിക്കുകയും അതിന്റെ മഹിമകളെ പറ്റി എഴുതുകയും ചെയ്ത വ്യക്തിയായിരുന്നു ബോസ്. അതിനെയൊക്കെ കാറ്റില്‍ പറത്തി, അതേ പ്രസ്ഥാനത്തിനെ തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ബോസ്. രാജി സമര്‍പ്പിച്ചതിനൊപ്പം, അത് പാര്‍ടി സ്വീകരിക്കുന്നതിനു മുമ്പ്, പരസ്യമായി ഒരു വെബ് സൈറ്റില്‍ ഇടുക; ആ കത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു കഴിഞ്ഞതും, ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതുമായ വിഷയങ്ങള്‍ പ്രകോപനപരമായി പ്രതിപാദിക്കുക; സാമാന്യ വിഷയങ്ങള്‍ക്ക്‌ മനപ്പൂര്‍വമോ അല്ലാതെയോ വല്ലാത്തൊരു പ്രത്യയശാസ്ത്ര മാനം നല്‍കാന്‍ ശ്രമിക്കുക; ഇതൊക്കെയാണ് ബോസ് ചെയ്തത്. എങ്ങിനെയൊക്കെയാണ് ആ കത്തിനെ ബോസിന്റെ ഒരു ലേഖനം പോലും ഇന്ന് വരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തന്നെ (മാത്രുഭൂമിയടക്കം) കൊണ്ടാടിയതെന്നും, എഡിറ്റ്‌ പേജില്‍ തന്നെ ഇട്ടു അര്‍മാദിച്ചത് എന്നും, നിങ്ങള്‍ സുഹൃത്തുക്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അവിടെ തന്നെയാണ് പിശകിന്റെ മറ്റേയറ്റം കിടക്കുന്നത്. ഈയറ്റവും ആയറ്റവും തമ്മിലുള്ള ദൂരമളക്കാന്‍ കഴിയാത്ത വ്യക്തിയാണോ ബോസ്? അതോ അതൊരു collateral damage ആയി മാത്രം കണ്ടു ഞാന്‍ സ്വയമാശ്വസിക്കണോ?

രാജി വെക്കുന്നതടക്കമുള്ള ബോസിന്റെ ജനാധിപത്യ അവകാശങ്ങളെ ഞാന്‍ ഹനിക്കുകയല്ല. എന്നാല്‍ ലക്ഷക്കണക്കിന്‌ ദരിദ്രജനവിഭാഗങ്ങള്‍ (എന്നില്‍ റിവിഷനിസം കുത്തികയറ്റാന്‍, ഞാന്‍ ഉപയോഗിച്ച "ദരിദ്രര്‍" എന്ന പദത്തെ വര്‍ഗേതര പരാമര്‍ശമായി മാറ്റിയെടുത്തത് ശ്രദ്ധിച്ചു!) വിശ്വാസമര്‍പ്പിച്ചിട്ടിട്ടുള്ള പാര്‍ട്ടിയെ അപമാനപ്പെടുത്തി മാത്രമേ അത് ചെയ്യൂ എന്ന് നിര്‍ബന്ധം പിടിച്ചാലോ? എന്നിട്ട്, അതിനെ ഞാന്‍ വിമര്‍ശിക്കാന്‍ പാടില്ല എന്ന് നിബന്ധന വെച്ചാലോ? അത് ശരിയാവില്ലല്ലോ.

പ്രത്യയശാസ്ത്ര വിവാദങ്ങളെ പാര്‍ട്ടിയുടെ ബലം കാട്ടി പേടിപ്പിച്ചു ഇല്ലാതാക്കുന്നു എന്ന വിമര്‍ശനവും ശ്രദ്ധിച്ചു. പാര്‍ട്ടിയില്‍ ഉള്ളവരുടെ എണ്ണം കാട്ടി ബലം കാണിക്കാന്‍ ഞാന്‍ ആരുമല്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞത് കൊണ്ട് മാത്രം, ഉണ്ടാവേണ്ട സംവാദങ്ങള്‍ ഇല്ലാതാവാനും പോകുന്നില്ല. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവയുടേതായ വേദികള്‍ ഉണ്ട്. ആ വേദികളില്‍ അത്തരം സംവാദങ്ങള്‍ തുടരുകയുമാണ്. തുടരുക തന്നെ വേണം താനും. അതാണെന്റെ പക്ഷം. പക്ഷെ അത്തരം വേദികളിലെ സംവാദങ്ങളില്‍ കാര്യമില്ലെന്നും (അല്ലെങ്കില്‍, അതിന്റെ കാലം കഴിഞ്ഞുവെന്നും), ഇനി പൊതുവേദികളിലൂടെയും മാധ്യമങ്ങളിലൂടെയും തുടരാം എന്നുമാണ് വാദമെങ്കില്‍, അതിനോട് യോജിക്കുന്നവരുണ്ടാകാം. യോജിക്കാത്തവരുമുണ്ടാകാം. ഞാന്‍ യോജിക്കാത്തവര്‍ക്കിടയില്‍ പെടും. എനിക്കാ ജനാധിപത്യ അവകാശം തരുമല്ലോ, അല്ലെ?

രണ്ടു കാര്യങ്ങള്‍ കൂടി. ഒന്ന്, ഞാന്‍ ബോസ് ഉയര്‍ത്തിയിരിക്കുന്ന ആശയപരമായ വിഷയങ്ങളെ കുറിച്ച് കാര്യമായൊന്നും പറയാതെയാണ് ആ കമന്റിട്ടത് എന്ന് നിങ്ങള്‍ പറയുന്നു. ആ വിഷയങ്ങള്‍ക്ക്‌ ബോസ് തന്നെ മറുപടി പറഞ്ഞിട്ടുണ്ട് എന്നാണു എന്റെ പക്ഷം. 2012 ഫെബ്രുവരി 25 ലെ ഇക്കണോമിക് ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്കിലിയില്‍, ആ വീക്കിലിയുടെ സി പി എമ്മിനെ വിമര്‍ശിച്ചു കൊണ്ടുള്ള എഡിറ്റോറിയലിനെ വലിച്ചു കീറികൊണ്ട് ബോസ് തന്നെ എഴുതിയിട്ടുള്ളത് (വെറും നാല് മാസം മുമ്പ്) വായിക്കൂ.

"The CPI(M) does not share the EPW editorial view that all non-Congress, non-BJP parties are merely “right-wing, regional, caste-based outfits”, who do not have any democratic potential. Such an ahistorical and holier-than-thou attitude would only isolate the left in national politics and aid the polarisation of the Indian polity into Congress- and BJP-led camps, which is so desperately desired by the ruling classes...Left tactics have to be shaped on the basis of ground realities and not wishful thinking.


The EPW edit berates the CPI (M)-led government in West Bengal for crushing “peasant resistance to the grabbing of their land” in Nandigram. The CPI (M) has repeatedly regretted the police firing in 2007, which led to tragic deaths. It needs to be reiterated, however, that not an inch of land was actually acquired in Nandigram. To argue that the CPI (M) has lost its credibility forever on that account is odd and rancorous.


EPW seems to be oblivious of the significant peasant struggles being waged by the All India Kisan Sabha since 2007 against forcible land acquisition across several states like Andhra Pradesh, Uttar Pradesh, Haryana, Odhisha and Madhya Pradesh. CPI (M) has also been actively participating in the anti-land acquisition struggle against the Jaitapur nuclear power project in Maharashtra. The DPR unambiguously states: “The Party and the kisan and agricultural labour organisations should take the lead to fight for the rights of the peasants on land and to oppose any forcible land acquisition”  (Para 2.27). The DPR has also adopted a strong stand against the provisions of the proposed Land Acquisition and Rehabilitation Bill which seeks to facilitate land grab under the cover of addressing farmers’ concerns  (Paras 2.28 and 2.29).


Besides, the Kisan Sabha is taking up other agrarian issues like lack of fair prices, subsidy cuts in fertilisers, hike in power tariffs, etc. There was a day-long agriculture strike in West Bengal in early January 2012 sponsored by left-wing peasant organisations against the crash of paddy and potato prices. Over 30 farmers have committed suicide in West Bengal since the TMC-led government has come to power in May 2011, because the crop procurement machinery has collapsed in the state. The debate on agrarian issues needs to move beyond Nandigram and focus on the current plight of the peasantry in West Bengal and elsewhere." 

ഇത്തരത്തിലുള്ള അനവധി സമരങ്ങള്‍ ബംഗാളില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒട്ടാകെ ഇന്ന് നടക്കുന്നു. അവയിലൊക്കെ പങ്കെടുത്തു പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ലേ ബോസിനെ പോലെയുള്ളവര്‍ ചെയ്യേണ്ടത്? 

അതേ പോലെ തന്നെ, 2009 ഒക്ടോബര്‍ മൂന്നിലെ ഇക്കണോമിക് ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്കിലിയില്‍ അശോക്‌ മിത്രക്കു (AM) മറുപടിയായി ബോസ് എഴുതിയ ലേഖനം വായിക്കൂ.

“…to pin the blame on the principle of democratic centralism, which, going by AM’s explanation, has led to an inevitable degeneration in the CPI(M), is confusing. If one accepts this as the basic flaw within the CPI(M), then the task of rectification should start by abandoning democratic centralism. The evidence across the world, especially in the European countries, clearly show that abandoning democratic centralism far from leading to any rejuvenation of the communist left in the post-Soviet Union period, has led to their ideological disarray and organisational decimation. This is because democratic centralism as a concept is central to the functioning of a communist party, arising out of the necessity to have an organised and disciplined structure, which can take on the organised might of the bourgeois state apparatus. This necessity does not arise only during a revolutionary situation, but remains generally valid because of the very nature and power of the bourgeois state, which is ever keen to weaken class struggle and snuff out the communists.


… abandoning democratic centralism, far from aiding the rectification effort will only derail any attempt at course correction.”

താന്‍ തന്നെ പറഞ്ഞത് ബോസ് മറന്നു പോയോ?

രണ്ടു: ഞാന്‍ പറഞ്ഞ ഒരു വാക്കിനെ നിങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിയിട്ടുണ്ട് എന്ന് സ്വയം മനസ്സിലാക്കുമല്ലോ. ഞാന്‍ "colossal organisation of the poor" എന്ന് പറഞ്ഞതിനെ "പാവത്തുങ്ങളെ സഹായിക്കാനുള്ള ബൃഹദ് പ്രസ്ഥാനം" എന്ന് തെറ്റായി മൊഴിമാറ്റുകയും അതൊരു "വളരെ പഴക്കം ചെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പരിഷ്കാര പല്ലവിയാണ്" എന്നാക്ഷേപിക്കുന്നതും കടുംകയ്യല്ലേ? ഞാന്‍ റിവിഷനിസ്റ്റ് ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഇത്ര ബുദ്ധിമുട്ടണോ? 

ഇന്ത്യയില്‍ "ദേശീയ പ്രശ്നം" എന്ന് പാര്‍ടി അന്ഗീകരിച്ചിട്ടുള്ള കാര്‍ഷിക പ്രശ്നം പരിഹരിക്കുന്നതിനും ഭൂപരിഷ്കരണം നടപ്പില്‍ വരുത്തുന്നതിനും, അതിനൊപ്പം തന്നെ സാമ്രാജ്യത്വ-നവലിബെറലിസത്തിന് എതിരായുള്ള പോരാട്ടത്തില്‍ ചെറു-കിട കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഒന്നിച്ചു അണിനിരത്താനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ശ്രമിക്കേണ്ടത്. എന്റെ പ്രത്യയശാസ്ത്ര നിലപാടുകള്‍ ഇവിടെ നിന്നാണ് ഞാന്‍ ആരംഭിച്ചെടുക്കുന്നത്. അത് കോഴിക്കോട് പാര്‍ട്ടി കൊണ്ഗ്രസ്സു അന്ഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് അനുസൃതമാണ് താനും (Para 2.27: "The struggle for land reforms and uniting the mass of the peasantry and agricultural workers against landlords and rural rich, corporate's entry into agriculture and State policies are the main tasks before the Party in the countryside"). ഈ രണ്ടു വിഷയങ്ങളിന്മേലും ഒരേ പോലെ പോരാട്ടം തുടരണം എന്ന് വാദിക്കുന്നവരെ റിവിഷനിസ്റ്റ് എന്നും, രണ്ടാമത്തേത് മാത്രം മതി എന്ന അര്‍ത്ഥത്തില്‍ വാദിക്കുന്നവരെ നല്ല-കമ്മ്യൂണിസ്റ്റും ആക്കിയുള്ള വര്‍ഗീകരണം തുടങ്ങിയിട്ട് അല്‍പ്പകാലമായി. ഇത്തരം കൃത്രിമ-വര്‍ഗീകരണങ്ങള്‍ നാട്ടിന്‍പുറങ്ങളിലെ വര്‍ഗസമരങ്ങളെ തീര്‍ത്തും തെറ്റായി വിശകലനം ചെയ്തു കൊണ്ടാണ് എന്നാണു എന്റെ പക്ഷം. നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയത്തിലടക്കം ഈ തെറ്റായ വിശകലനം വീണ്ടും വീണ്ടും കടന്നു വരുന്നു എന്ന് പറയാതെ വയ്യ; നിങ്ങളുടെ കുറിപ്പിലടക്കം. അത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളു.

ഞാന്‍ ഇത്രയും എഴുതില്ലായിരുന്നു. പക്ഷെ, ഞാന്‍ എന്റെ മതിലില്‍ എഴുതിയത് നിങ്ങള്‍ നിങ്ങളുടെ പബ്ലിക് സൈറ്റില്‍ കൊണ്ടു പതിച്ചത് കൊണ്ടു മാത്രം എഴുതാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്. എന്റെ നിലപാട് അറിയിക്കാന്‍ മാത്രം എന്ന് കരുതിയാല്‍ മതി. ഇവിടെ നിന്നും ഇനിയും നീട്ടി കൊണ്ടു പോകാനും താത്പര്യമില്ല. ഇത്തരം സംവാദങ്ങള്‍ തുടരേണ്ടിടത്തു തുടരട്ടെ.

നിങ്ങളുടെ സൈറ്റിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ടു,

സ്നേഹപൂര്‍വ്വം,
രാംകുമാര്‍

(പ്രത്യേക ശ്രദ്ധക്ക്: നിങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരണത്തിനല്ല)

No comments:

Post a Comment