Monday, July 13, 2009

മാതൃഭൂമി, ഹാ ലജ്ജാകരം

ആര്‍ . രാംകുമാര്‍

മുംബൈയില്‍ തോമസ് ഐസക്കിന്റെ 'രഹസ്യസന്ദര്‍ശനം' എന്ന 'മാതൃഭൂമി' പ്രസിദ്ധീകരിച്ച ബോക്സ് വാര്‍ത്ത എന്നെ അത്ഭുതസ്തബ്ധനാക്കി. പിണറായി വിജയന് അനുകൂലമായി പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളെ സ്വാധീനിക്കാന്‍ ഐസക് മുംബൈയില്‍ എത്തിയെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. സിപിഐ എം നേതാക്കള്‍ക്ക് എതിരായി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്നെന്ന് ഇനിയും വിശ്വസിക്കാത്തവര്‍ക്ക് ഇതൊരു നല്ല പാഠമാണ്.


ഈ റിപ്പോര്‍ട്ട് മറ്റൊന്നുമല്ല, പക്ഷേ വലിയൊരു നുണയാണ്. വെറുമൊരു നുണയല്ല, എന്നെ അതിശയിപ്പിച്ച സംഗതികള്‍ ഇവയാണ്;

(1) കള്ളമാണെന്ന് തനിക്കുതന്നെ ബോധ്യമുള്ള ഒരുകാര്യം എഴുതാനുള്ള റിപ്പോര്‍ട്ടറുടെ കഴിവ്;
(2) അദ്ദേഹത്തിന്റെ സാങ്കല്‍പ്പികശേഷി;
(3) സിപിഐ എം നേതാക്കളെ കരിതേച്ചു കാണിക്കാന്‍ മാതൃഭൂമിപോലുള്ള ഒരു പത്രം ഇത്രയും തരംതാഴുന്നത്.

ഐസക് മുംബൈയില്‍ വന്നത് രഹസ്യമായി ഏതെങ്കിലും നേതാവിനെ കാണാനല്ല, മറിച്ച് അമേരിക്കയില്‍നിന്നു വന്ന തന്റെ മകള്‍ സാറായെ സ്വീകരിക്കാനാണ്. ജൂലൈ ഒമ്പതിന് രാത്രി വൈകിയാണ് അദ്ദേഹം മുംബൈയില്‍ എത്തിയത്. മുംബൈ വിമാനത്താവള അധികൃതര്‍ അദ്ദേഹത്തെ രാജ്യാന്തര ടെര്‍മിനലിലേക്ക് കടത്തിവിട്ടു, പത്തിനു പുലര്‍ച്ചെ ഒന്നോടെ അദ്ദേഹം അവിടെവച്ച് തന്റെ മകളെ വരവേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ രണ്ടു പെണ്‍മക്കളുമായി ഐസക് ചെമ്പൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (ടിഐഎസ്എസ്)ലേക്ക് പോയി, അവിടെയാണ് താമസസൌകര്യം ഒരുക്കിയിരുന്നത്. ക്ഷീണിതരായിരുന്ന അവര്‍ ഉടന്‍തന്നെ ഉറങ്ങുകയും ചെയ്തു. രാവിലെ വൈകിയാണ് എഴുന്നേറ്റത്. മുറിയില്‍ത്തന്നെ ഉച്ചഭക്ഷണം കൊണ്ടുവരാന്‍ ഐസക് ഏര്‍പ്പാട് ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം, ഈ മാസം സേജ് പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിനുവേണ്ടി ഐസക് ഞങ്ങളില്‍ ചിലരുമായി ചേര്‍ന്ന് ജോലിയില്‍ മുഴുകി. അത്താഴത്തിനായി തന്റെ നാലു സുഹൃത്തുക്കള്‍ എത്തുന്നതുവരെ അദ്ദേഹം മുറിക്കു പുറത്തുപോയില്ല. അത്താഴത്തിനുശേഷം ഐസക് മുറിയിലേക്ക് പോയി ഉറങ്ങി. ഒരിക്കല്‍പോലും ഐസക് ഗസ്റ്റ്‌ഹൌസിലെ തന്റെ മുറിയുടെ പുറത്തുവന്നിട്ടില്ല. അന്നേദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ച ഏക വ്യക്തി ടിഐഎസ്എസ് ഡയറക്ടര്‍ ഡോ. പരശുരാമനാണ്.

പകല്‍ രണ്ടോടെ മുംബൈയിലുള്ള ഒരു സുഹൃത്തിനെ മുംബൈ സ്റ്റാഫ് ലേഖകന്‍ എന്‍ ശ്രീജിത് ഫോണില്‍ വിളിച്ചു. തോമസ് ഐസക് മുംബൈയില്‍ എത്തിയിട്ടുണ്ടോ എന്ന് ശ്രീജിത് ചോദിച്ചു. സംശയം മണത്ത സുഹൃത്ത് 'എന്റെ അറിവില്‍ ഇല്ല' എന്ന മറുപടി നല്‍കി. സംഭാഷണം അവസാനിക്കുകയും ചെയ്തു. പിറ്റേന്ന് ഈ പത്രറിപ്പോര്‍ട്ടാണ് ഞങ്ങള്‍ കണ്ടത്! മകളെ സ്വീകരിക്കാന്‍ വന്ന പിതാവാണ് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടത്.

പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മഹാരാഷ്ട്രക്കാര്‍ (അശോക് ധാവ്ളെ, കുമാര്‍ ശിരാല്‍ക്കാര്‍, കെ എല്‍ ബജാജ്) ഐസക് മുംബൈയില്‍ എത്തിയപ്പോള്‍ ന്യൂഡല്‍ഹിയിലേക്കുള്ള ട്രെയിനിലായിരുന്നു. 'രഹസ്യ കൂടിക്കാഴ്ചയ്ക്കായി' ഈ വ്യക്തികള്‍ മുംബൈയിലുണ്ടോ എന്ന് അന്വേഷിക്കാനുള്ള അടിസ്ഥാനപരമായ സാമാന്യബോധംപോലും മാതൃഭൂമി ലേഖകന്‍ കാട്ടിയില്ല. ഇക്കാര്യം സംബന്ധിച്ച് അശോക് ധാവ്ളെ ഇതിനകം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഐസക്കിനെ മുംബൈയില്‍ കണ്ടെത്താന്‍ ശ്രമിക്കാനും അത് പരാജയപ്പെട്ടപ്പോള്‍ ഇത്തരമൊരു വലിയ നുണ വാര്‍ത്തയായി പ്രസിദ്ധീകരിക്കാനും മാതൃഭൂമി കാട്ടിയ ധൈര്യം അങ്ങേയറ്റം ലജ്ജാകരമാണ്.

മാന്യതയുള്ള ഏതു പത്രവും പിറ്റേന്ന് ഈ ലേഖകനെ പുറത്താക്കിയേനേ. പക്ഷേ, വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി അങ്ങനെ ചെയ്തില്ല. പിറ്റേദിവസം ഒരു ഖേദപ്രകടനം നടത്താന്‍പോലും ആ പത്രം തയ്യാറായില്ല, ഏതുവിധത്തിലും അവരുടെ ലക്ഷ്യം നിറവേറ്റുകയും ചെയ്തു (ഹോട്ട് ഡോഗ് പ്രശ്നത്തില്‍ 'ദേശാഭിമാനി' അന്തസ്സോടെ ഖേദം പ്രകടിപ്പിച്ചു). മാധ്യമങ്ങളുടെ അവസ്ഥ എത്ര ലജ്ജാകരമാണ്.

----------------------


2 comments:

 1. EP jayarajan has to read your blog. He is keep on claiming that all problems in CPIM is becuase of CIA. See the Hypocrasy. Preach one thing and do one thing. I heard this minister took his wife at the time of her delivery to get American Citizen. I feel really shame on this Guy

  ReplyDelete
 2. @anonymous

  I am sure you would agree with me that I need not reply to all nonsense that is posted on my blog.

  Thanks anyway.

  :)

  ReplyDelete