Showing posts with label Adivasi. Show all posts
Showing posts with label Adivasi. Show all posts

Tuesday, March 3, 2015

അരുണ്‍ ജൈറ്റ്ലിയുടെ 2015-16 ബജറ്റ്: കോർപ്പറേറ്റ്കൾക്ക് ബഹുത് അച്ഛേ ദിൻ

ആർ. രാംകുമാർ

ചെകുത്താൻ എപ്പോഴും വിശദാംശങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത് എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. അത് പോലെയാണ് അരുണ്‍ ജൈറ്റ്ലിയുടെ ബജറ്റ്. ബജറ്റ് പ്രസംഗം മുഴുവനും വളരെ സമർത്ഥമായ പ്രഖ്യാപനങ്ങൾ. എന്നാൽ, ബജറ്റിലെ തന്നെ കണക്കുകൾ നോക്കിയാലോ, ഈ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ അവിടെ പ്രതിഫലിക്കുന്നുമില്ല. കണക്കുകൾ കൂടുതൽ വിശദമായി നോക്കിയാലോ? അപ്പോൾ, അരുണ്‍ ജൈറ്റ്ലിയുടെ ബജറ്റ് പൂർണമായും ഇന്ത്യയിലെ കോർപ്പറേറ്റ്കൾക്ക് തീറെഴുതിയ ഒന്നാണ് എന്ന് കാണാൻ കഴിയും. ദരിദ്രർക്കും തൊഴിലാളി വർഗത്തിനും വേണ്ടിയുള്ള ചിലവുകൾ വൻ തോതിൽ വെട്ടിക്കുറച്ചിരിക്കുന്നു. അവരിൽ തന്നെ, ദളിതർ, ആദിവാസികൾ, കുട്ടികൾ എന്നീ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം പോലുള്ള സാമൂഹ്യമേഖലകളിലും ആണ് ഏറ്റവും കൂടുതൽ ചെലവുകളിൽ കുറവ് വരുത്തിയിരിക്കുന്നത്.

ബജറ്റിലെ പൊതുവിലുള്ള ധനപരമായ നിലപാടെന്തെന്ന് ഒന്ന് നോക്കാം. 2014-15 നും 2017-18 നും ഇടയ്ക്കു ധനകമ്മി ജി.ഡി.പിയുടെ 4.1 ശതമാനത്തിൽ നിന്നും 3 ശതമാനമാക്കി കുറക്കാനാണ് ബജറ്റിലെ നീക്കം. എന്നാൽ, ഇതേ കാലയളവിൽ, സർക്കാരിന്റെ നികുതി വരുമാനമാകട്ടെ (ജി.ഡി.പിയുടെ അനുപാതമായി തന്നെ) ഇതിനേക്കാൾ കുറഞ്ഞ തോതിലേ വളരൂ എന്നാണു സർക്കാർ കണക്കു കൂട്ടിയിട്ടുള്ളത്: 9.9 ശതമാനത്തിൽ നിന്നും 10.7 ശതമാനമായി. അതായത്, ധനകമ്മി കുറയ്ക്കണമെങ്കിൽ ചിലവുകൾ കുറച്ചേ കഴിയൂ. ഈ കർത്തവ്യം ജൈറ്റ്ലി ഏറ്റെടുത്തിട്ടുള്ളത് മുന്-ധനമന്ത്രി ചിദംബരത്തിൽ നിന്നും തന്നെയാണ്. കാരണം, ധനകമ്മിക്കു ഈ ലക്ഷ്യങ്ങൾ നിർവചിച്ചു വെച്ചത് അദ്ദേഹമാണ്. 2014 ജൂലായിൽ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിൽ ജൈറ്റ്ലി തന്നെ പറഞ്ഞത്, ചിദംബരം തനിക്കു നല്കിയിട്ടുള്ള ധനകമ്മി-ലക്ഷ്യങ്ങൾ "വളരെ ദുഷ്കരമാണ്", എങ്കിലും താനത് ഒരു "വെല്ലുവിളി" പോലെ ഏറ്റെടുക്കുന്നു എന്നാണു. അതായത്, ചിദംബരം വിട്ടയിടത്തു നിന്നാണ് ജൈറ്റ്ലിയുടെ തുടക്കം. 2014 ജൂലായിലെ ജൈറ്റ്ലിയുടെ ബജറ്റ് വിശകലനം ചെയ്തു ഞാൻ "ചിന്ത"യിൽ എഴുതിയ ലേഖനത്തിൽ ("ഏറെയും തുടര്‍ച്ച തന്നെ; ഒരു മാറ്റവുമില്ല ഒന്നിനും") 2016-17 വരെയും സാമൂഹ്യ മേഖലകളിലെ ചെലവുകൾ വെട്ടിക്കുറച്ചു കൊണ്ടേ അദ്ദേഹത്തിനു ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ എന്ന് എഴുതിയിരുന്നു. അത് ശരിയായി വന്നു എന്നാണ് 2015-16 ലേക്കുള്ള ജൈറ്റ്ലിയുടെ ബജറ്റ് കണക്കുകൾ കാണിക്കുന്നത്.

ചെലവ് കുറക്കൽ

കണക്കുകൾ കാണിക്കുന്നത്, 2014-15 ൽ ധനകമ്മി 4.1 ശതമാനത്തിൽ നിർത്താൻ ജൈറ്റ്ലി തന്റെ ചെലവുകൾ ഭീകരമായ തോതിൽ വെട്ടിക്കുറച്ചിട്ടുണ്ട് എന്നാണു. മൊത്തം ചെലവിനെ പദ്ധതി (plan) ചെലവുകൾ, പദ്ധതിയേതര ചെലവുകൾ എന്നാണല്ലോ തരംതിരിച്ചിട്ടുള്ളത്. പദ്ധതി ചെലവുകൾ എടുത്താൽ (അതായത്, കേന്ദ്രത്തിന്റെ പദ്ധതി ചെലവുകളും സംസ്ഥാനങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെട്ട പദ്ധതി തുകയും ചേർത്തു മൊത്തം), 2014-15 ലേക്ക് ജൈറ്റ്ലി മാറ്റി വെച്ചിരുന്നത് 575000 കോടി രൂപയായിരുന്നു. എന്നാൽ പുതുക്കിയ കണക്കുകൾ കാണിക്കുന്നത് ജൈറ്റ്ലി ചെലവഴിച്ചത് വെറും 467934 കോടി രൂപ മാത്രം എന്നാണ്. അതായത്, ഒരു ലക്ഷത്തിൽപ്പരം കോടി രൂപയുടെ വെട്ടിക്കുറക്കൽ! ഇത് പദ്ധതി ചെലവിന്റെ കാര്യം. പദ്ധതിയേതര ചെലവും ഇത് പോലെ വെട്ടിക്കുറച്ചു. അങ്ങിനെ, മൊത്തം ചെലവിൽ ഉണ്ടായ കുറവ് തന്നെ 113734 കോടി രൂപ. ഇനി, അടുത്ത വർഷത്തേക്കോ? അവിടെയും കുറവ് വരുത്തിയിരിക്കുന്നു. 2014-15 ൽ ചെലവ് ചെയ്തത് 467934 കോടി രൂപ ആയിരുന്നെങ്കിൽ, 2015-16 വർഷത്തേക്ക് ജൈറ്റ്ലി വകയിരുത്തിയിരിക്കുന്നത് 465277 കോടി രൂപ മാത്രം. അതായത്, 2657 കോടി രൂപയുടെ കുറവ്.

പ്രത്യേകം മേഖലകൾ എടുത്തു പരിശോധിച്ചാൽ, സാമൂഹ്യ മേഖലകളിലാണ് വലിയ തോതിൽ കുറവ് 2014-15 ൽ ഉണ്ടായത് എന്ന് കാണാം. പട്ടികജാതി പ്രത്യേക ഘടക പദ്ധതി (എസ്.സി.പി) എടുത്തു നോക്കാം. 2013-14 വർഷത്തിൽ എസ്.സി.പി യിൽ മൊത്തം ചെലവഴിച്ചത് 34722 കോടി രൂപ. 2014-15 ലേക്ക് വകയിരുത്തിയിരുന്നത് 50548 കോടി രൂപ. പക്ഷെ, ചെലവഴിക്കപ്പെട്ടത്‌ വെറും 33638 കോടി രൂപ. അതായത്, 16910 കോടി രൂപയുടെ വെട്ടിക്കുറക്കൽ. അടുത്ത 2015-16 വർഷത്തേക്കോ? അതാകട്ടെ, വെറും 30850 കോടി രൂപ. 2014-15 ൽ വകയിരുത്തിയ തുകയിൽ നിന്ന് പോലും കുറവ് !!

ഇനി, പട്ടികവർഗ ഉപപദ്ധതി (റ്റി.എസ്.പി) എടുക്കാം. 2013-14 ൽ ചെലവഴിച്ചത് 22039 കോടി രൂപ. 2014-15 ലേക്ക് വകയിരുത്തിയത് 32386 കോടി രൂപ. എന്നാൽ, ചെലവഴിച്ചതോ? വെറും 20535 കോടി രൂപ. അതായത്, 11851 കോടി രൂപയുടെ കുറവ്. ഇവിടെയും, അടുത്ത വർഷത്തേക്കുള്ള വകയിരിപ്പും കുറവ് തന്നെ. 2015-16 ലേക്ക് വകയിരുത്തിയിട്ടുള്ളത് വെറും 19979 കോടി രൂപ മാത്രം!

അങ്ങിനെ, എസ്.സി.പി-യും റ്റി.എസ്.പി-യും മൊത്തമെടുത്താൽ, 2014-15 വർഷത്തിൽ ദളിതർക്കും ആദിവാസികൾക്കും വകയിരുത്തിയിട്ട് ചെലവഴിക്കാതിരുന്നത് 28761 കോടി രൂപയായിരുന്നു. ഈ രണ്ടു മേഖലകളിലും 2015-16 ലേക്ക് വകയിരുത്തിയിട്ടുള്ളത് 2014-15 ലെ പുതുക്കിയ കണക്കിനേക്കാൾ 3344 കോടി രൂപ കുറവ്!

ഇനി, കുട്ടികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ കാര്യമെടുക്കാം. 2014-15 ൽ വകയിരുത്തിയത് 81075 കോടി രൂപ. എന്നാൽ ചെലവഴിച്ചത്, 11188 കോടി രൂപ വെട്ടിക്കുറച്ചിട്ട്‌, 69887 കോടി രൂപ മാത്രം. 2015-16 ൽ ഈ തുക ഇനിയും കുറയാൻ പോകുകയാണ്. 2015-16 ലേക്ക് വകയിരുത്തിയിട്ടുള്ളത് 57918 കോടി രൂപ മാത്രം; അതായത്, 11969 കോടി രൂപ കുറവ്.

സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സ്ത്രീ-ക്ഷേമം, ഗ്രാമീണ-വികസനം, ആരോഗ്യം ഇങ്ങിനെ മറ്റു മേഖലകൾ എടുത്താലും ഇത് തന്നെ സ്ഥിതി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യമാണ് ഇതിലും പരിതാപകരം. ബജറ്റ് പ്രസംഗത്തിനു രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തൊഴിലുറപ്പ് പദ്ധതിയെ പാർലമെന്റിൽ പരിഹസിച്ചത്‌. കഴിഞ്ഞ സർക്കാരിന്റെ പരാജയത്തിന്റെ നിലനില്ക്കുന്ന സ്മാരകമാണ് ഈ പദ്ധതിയെന്നും, പാവപ്പെട്ടവരെ കഠിനമായ ജോലി ചെയ്യിച്ചു ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും ഒക്കെയായിരുന്നു മോഡിയുടെ പ്രസംഗം. എന്നാൽ അങ്ങിനെയെങ്കിൽ ഈ പദ്ധതി നിർത്തലാക്കി കൂടേ? അതിനു ധൈര്യമില്ല. അതിനാൽ, നികുതി വരുമാനം കൂടിയാൽ ഒരു 5000 കോടി രൂപ കൂട്ടിയിടാം എന്ന ഒരു ദുർബല-വാഗ്ദാനം മാത്രമാണ് ബജറ്റിലുള്ളത്. തീർച്ചയായും, തൊഴിലുറപ്പ് പദ്ധതി വലിയ പ്രതിസന്ധിയിലാണ്. അതിനു തുടക്കം കുറിച്ചത് രണ്ടാം യു.പി.എ സർക്കാരാണ്. ഈ പദ്ധതിക്കുള്ള പണം വർദ്ധിപ്പിക്കാതെ നിർത്തിയാണ് യു.പി.എ സർക്കാർ ഈ പദ്ധതിയെ വർഷങ്ങളോളം പ്രതിസന്ധിയിലാക്കിയത്. രാജ്യമൊട്ടാകെ 4000 കോടിയോളം രൂപ വേതന-കുടിശ്ശികയായി നിർത്തിയാണ് ആ സർക്കാർ പിരിഞ്ഞു പോയത്. പുതിയ സർക്കാരോ? ആദ്യം, ഈ പദ്ധതിയിലെ "നിയമപരമായ ഉറപ്പു" എന്ന ഭാഗം മാറ്റി ഒരു ഉറപ്പില്ലാത്ത സാധാരണ ഒരു സർക്കാർ പദ്ധതിയാക്കി മാറ്റാൻ ശ്രമിച്ചു. നടന്നില്ല. പിന്നീട് 100 ദിവസം തൊഴിൽ എന്ന വകുപ്പ് എടുത്തു മാറ്റാൻ ശ്രമം നടന്നു. പിന്നീട്, വേതന-ഉപകരണ അനുപാതം 60:40 ൽ നിന്നും 51:49 ആക്കി കുറക്കാൻ ശ്രമിച്ചു. ഒടുവിൽ, ഈ ബജറ്റിൽ, വകയിരുത്തൽ വർദ്ധിപ്പിക്കാതെ നോക്കൽ. ഇങ്ങിനെ നിരന്തരമായി ഈ പദ്ധതിയെ കഴുത്തു ഞെരിച്ചു കൊല്ലുക എന്ന തന്ത്രമാണ് ബി.ജെ.പി സർക്കാർ പയറ്റി കൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ, 2014-15 ൽ ധനകമ്മി 4.1 ശതമാനത്തിൽ നിർത്താൻ ജൈറ്റ്ലി ചെയ്തത് ചിലവുകൾ വലിയ തോതിൽ വെട്ടിക്കുറക്കുകയാണ്. അടുത്ത വർഷത്തേക്ക് ജൈറ്റ്ലി ലക്‌ഷ്യം വെക്കുന്നത് 3.9 ശതമാനം ധനകമ്മിയാണ്. അതിനും, അദ്ദേഹം ലക്‌ഷ്യം വെക്കുന്നത് സാമൂഹ്യ ചെലവുകൾ വെട്ടിക്കുറക്കുക എന്ന തന്ത്രമാണ്.

ഈ കുറവുകൾ എല്ലാം വരുത്തിയിട്ടുണ്ടെങ്കിലും തങ്ങൾ 70000 കോടി രൂപ പുതിയതായി പൊതു-മുതൽമുടക്ക് കൊണ്ട് വരുന്നു എന്നതാണ് ജൈറ്റ്ലിയുടെ അവകാശവാദം. വെറും പൊള്ളയാണ്‌ ഈ വാദം. ഒന്നാമതായി, ചിലർ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പോലെ, മുതൽമുടക്കിന് എത്ര ധന-വ്യാപ്തി (fiscal space) ബജറ്റിൽ ഇട്ടു വെച്ചിട്ടുണ്ട് എന്ന് നോക്കിയാൽ തീരെയില്ല എന്ന് കാണാം. ധന-കമ്മിയും റവന്യൂ-കമ്മിയും തമ്മിലുള്ള വ്യത്യാസത്തെ മുതൽമുടക്കിനുള്ള ധന-വ്യാപ്തിയായി കാണാം. ഈ വ്യത്യാസം 2014-15 ൽ ജി.ഡി.പിയുടെ 1.2 ശതമാനം ആയിരുന്നു. എന്നാൽ, 2015-16 ൽ ഈ വ്യത്യാസം വർദ്ധിക്കുന്നതിനു പകരം കുറയുകയാണ്; 1.1 ശതമാനം മാത്രം (ധനകമ്മി 3.9 ശതമാനവും റവന്യൂകമ്മി 2.8 ശതമാനവും). 2017-18 ആകുമ്പോഴേക്കും ഈ വ്യത്യാസം ഇനിയും ചുരുങ്ങി 1 ശതമാനം മാത്രമാകും. പിന്നെയെവിടെ നിന്നാണ് മുതൽമുടക്കുണ്ടാവുക? രണ്ടാമതായി, എവിടെയൊക്കെ, എങ്ങിനെയൊക്കെയാണ് ഈ പൊതു-മുതൽമുടക്ക് ഉണ്ടാവുക എന്നതിനെ പറ്റി ഒരു ധാരണയും ബജറ്റിലില്ല. വെറുതെ വാക്കുകൾ കൊണ്ടുള്ള കളി മാത്രമാണ് ബജറ്റ് പ്രസംഗത്തിൽ ഉടനീളം.

നികുതി വരുമാനം

ധനകമ്മി 4.1 ശതമാനത്തിൽ നിർത്തുന്നതിനു വേണ്ടി ചെലവുകൾ കുറക്കാൻ ജൈറ്റ്ലി ഒരു അമാന്തവും കാണിച്ചിട്ടില്ല. എന്നാൽ, ഇതേ ആവേശം നികുതി പിരിക്കുന്നതിൽ ഉണ്ടായിരുന്നെങ്കിൽ ഈ ചെലവു-വെട്ടിക്കുറക്കൽ വേണ്ടി വരുമായിരുന്നില്ല. 2014 ജൂലായിലെ ബജറ്റിൽ ജൈറ്റ്ലി ലക്‌ഷ്യം വെച്ചതു ജി.ഡി.പിയുടെ 10.6 ശതമാനം നികുതിയായി പിരിക്കും എന്നായിരുന്നു. എന്നാൽ, ഈ ബജറ്റിലെ കണക്കു കാണിക്കുന്നത് ജി.ഡി.പിയുടെ 9.9 ശതമാനം മാത്രമേ നികുതിയായി പിരിക്കാൻ കഴിഞ്ഞുള്ളു എന്നാണ്. ഇവിടെയാണ്‌ ബജറ്റിന്റെ വർഗ-സ്വഭാവം വെളിപ്പെട്ടു വരുന്നത്. പണക്കാർക്കും കോർപ്പറേറ്റ് മുതലാളിമാർക്കും വലിയ തോതിൽ നികുതി ഇളവുകൾ നല്കുകയും, അവരിൽ നിന്ന് നികുതികൾ പിരിക്കാതിരിക്കുകയും ചെയ്തതാണ് ഇത്തരത്തിൽ നികുതി വരുമാനം വളരാതിരിക്കാൻ കാരണം. ബജറ്റിനോപ്പം വരുന്ന ഒരു രേഖയാണ് വിവിധ നികുതിയിളവുകൾ കാരണം സർക്കാരിന് നഷ്ടം വന്ന നികുതിവരുമാനത്തിന്റെ കണക്ക്. നേരിട്ടുള്ള നികുതികൾക്ക് മേൽ (അതായത്, വരുമാനത്തിന്മേലുള്ള നികുതിയും കോർപ്പോറേറ്റ് നികുതിയും ഒരുമിച്ചു) ഇളവുകൾ നല്കിയത് കാരണം 2013-14 ൽ 93047 കോടി രൂപ നഷ്ടമായിരുന്നു. ഇത്, 2014-15 ൽ ഒരു ലക്ഷത്തിൽപ്പരം കോടി രൂപയായി വർദ്ധിച്ചു. എക്സൈസ്, കസ്റ്റംസ് നികുതികൾക്ക് മേൽ നല്കിയ ഇളവുകൾ കാരണം 2013-14 ൽ നഷ്ടപ്പെട്ടത് 4.56 ലക്ഷം കോടി രൂപ. ഇത് 2014-15 ൽ വർദ്ധിച്ചു 4.86 ലക്ഷം കോടി രൂപയായി കൂടി. അങ്ങിനെ, മൊത്തത്തിൽ, നഷ്ടപ്പെട്ട നികുതികൾ 2013-14 ൽ 5.49 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ, 2014-15 ൽ അത് വർദ്ധിച്ചു 6 ലക്ഷം കോടി രൂപയായി. ഇത് ഇന്ത്യയുടെ മൊത്തം ധനകമ്മിയേക്കാൾ കൂടുതലാണ് എന്നതാണ് രസകരം. ഈ നികുതിയുടെ ഒരു ഭാഗമെങ്കിലും പിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സാമൂഹ്യ മേഖലകളിൽ ജൈറ്റ്ലി വരുത്തിയ ചെലവുകളുടെ വെട്ടിക്കുറക്കൽ ഒഴിവാക്കാമായിരുന്നു.

കോർപ്പറേറ്റ്കളിൽ നിന്ന് കഴിഞ്ഞ വർഷം നികുതികൾ പിരിച്ചെടുത്തില്ല എന്ന് മാത്രമല്ല, അടുത്ത വർഷത്തേക്കുള്ള നികുതി വ്യവസ്ഥയിലും അവർക്ക് ഒട്ടേറെ ഇളവുകൾ ജൈറ്റ്ലി ബജറ്റിൽ നല്കിയിരിക്കുന്നു. അതിലേറ്റവും പ്രധാനം കോർപ്പറേറ്റ് നികുതികൾ 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചതാണ്. ബജറ്റ് പ്രസംഗത്തിൽ, ഇത്തരത്തിൽ നികുതികൾ കുറച്ചിട്ടുണ്ടെങ്കിലും മറ്റു പല കോർപ്പറേറ്റ് നികുതി ഇളവുകളും ഇല്ലാതാക്കുമെന്നും ജൈറ്റ്ലി പറയുന്നുണ്ട്. എന്നാൽ, ഏതൊക്കെ ഇളവുകളാണ് ഇല്ലാതാക്കാൻ പോകുന്നത് എന്ന് പറയുന്നുമില്ല. കോർപ്പറേറ്റ് നികുതി വരുമാനം കുറയാതെ നിർത്തും എന്ന് പറഞ്ഞിട്ടുമില്ല. അതായത്, വലിയ തോതിലുള്ള വരുമാന-നഷ്ടമാണ് ഇത് വഴി സർക്കാരിന് ഉണ്ടാകാൻ പോകുന്നത് എന്നർത്ഥം.

ഇവിടെ ഒരു വിശദീകരണം ആവശ്യമാണ്‌. കോർപ്പറേറ്റ് നികുതി നിരക്കുകൾ രണ്ടു തരമുണ്ട്: നിശ്ചിതമായ (stated) നിരക്കും യഥാര്‍ത്ഥത്തിലുള്ള (effective) നിരക്കും. വ്യത്യാസം എന്തെന്നാൽ, നിശ്ചിതമായ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില ഇളവുകൾ നല്കി യഥാര്‍ത്ഥത്തിലുള്ള നിരക്കേ ഈടാക്കാറുള്ളൂ. ഓ.ഈ.സി.ഡി രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ നോക്കിയാൽ, നിശ്ചിത നികുതി നിരക്ക് 30 ശതമാനവും യഥാർത്ഥ നികുതി നിരക്ക് 27 ശതമാനവും ആണ്. ഇന്ത്യയിൽ നിശ്ചിത നികുതി നിരക്ക് 30 ശതമാനവും യഥാർത്ഥ നികുതി നിരക്ക് 23 ശതമാനവും ആണ്. അതായത്, ഇന്ത്യയിൽ 30 ശതമാനം കോർപ്പറേറ്റ് നികുതി ഉണ്ടെങ്കിലും, 23 ശതമാനം മാത്രമേ ശരാശരിയായി പിരിക്കാറുള്ളൂ. അതായത്, ഇന്ത്യയിലെ യഥാർത്ഥ കോർപ്പറേറ്റ് നികുതി നിരക്ക് വികസിത രാജ്യങ്ങളിലെ കോർപ്പറേറ്റ് നികുതി നിരക്കിനേക്കാൾ ഇപ്പോൾ തന്നെ കുറവാണ്. ശരാശരി നികുതി നിരക്ക് 23 ശതമാനം ആണെങ്കിലും, വലിയ കോർപ്പറേറ്റ് കമ്പനികൾ ഇതിലും കുറവേ നികുതി നല്കാറുള്ളൂ (മാർച്ച്‌ രണ്ടിലെ "ബിസിനസ് സ്റ്റാൻഡേർഡ്" പത്രം കാണുക). ഉദാഹരണത്തിന്, ഐഡിയ ടെലികോം കമ്പനി നല്കുന്നത് 17 ശതമാനം നികുതി മാത്രം. ഇമാമി എന്ന എഫ്.എം.സി.ജി കമ്പനി നല്കുന്നത് 13.9 ശതമാനം നികുതി മാത്രം. മഹിന്ദ്ര ആൻഡ്‌ മഹിന്ദ്ര എന്ന വാഹന കമ്പനി നല്കുന്നത് 8 ശതമാനം നികുതി മാത്രം. അഡാനിയുടെ തുറമുഖ കമ്പനി നല്കുന്നത് 4.6 ശതമാനം നികുതി മാത്രം. ജിണ്ടാൽ സ്റ്റീൽ കമ്പനി നല്കുന്നത് 1.2 ശതമാനം നികുതി മാത്രം.

ഈ കമ്പനികളുടെ നികുതി നിരക്ക് കൂട്ടണം എന്ന ആവശ്യത്തിൽ ജൈറ്റ്ലിക്കു പ്രത്യേകിച്ചു താൽപ്പര്യമൊന്നുമില്ല. എന്നാൽ, ഇന്ത്യയിലെ കോർപ്പറേറ്റ് നികുതി നിരക്ക് അഞ്ച് ശതമാനം കണ്ട് കുറയ്ക്കാൻ വലിയ ആവേശവും. അപ്പോൾ, യഥാർത്ഥ കോർപ്പറേറ്റ് നികുതി നിരക്ക് 23 ശതമാനത്തിൽ നിന്നും വീണ്ടും കുറയുമെന്നർത്ഥം. അങ്ങിനെ, ലോകത്ത് ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുള്ള രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് മോഡി സർക്കാരിന് വേണ്ടി ജൈറ്റ്ലി നടത്തുന്നത്. ഇതിനെ മോഡിയുടെ തന്നെ "മേക് ഇൻ ഇന്ത്യ" എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി കാണണം. ഇന്ത്യയിൽ ഉത്പാദനം നടത്താൻ വിദേശ കമ്പനികൾ വരണമെങ്കിൽ അവർക്ക് ഒട്ടേറെ ഇളവുകൾ നല്കണം. കോർപ്പറേറ്റ് നികുതി കുറച്ചു കഴിഞ്ഞു. ഇതിനൊപ്പം, ഭൂമി ഏറ്റെടുക്കൽ നിയമം കൂടുതൽ ഉദാരമാക്കാൻ ഒരു കർഷക-വിരുദ്ധ ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും തൊഴിൽ നിയമങ്ങൾ പരിഷ്ക്കരിക്കാനും തൊഴിലാളി യൂണിയനുകളെ നിയന്ത്രിക്കാനും നിയമങ്ങൾ കൊണ്ട് വന്നു കഴിഞ്ഞു. അങ്ങിനെ, പരിപൂർണമായും കോർപ്പറേറ്റ്കൾക്കുള്ള ഇളവുകളിൽ അടിസ്ഥാനമാക്കിയ ഒരു സാമ്പത്തിക തന്ത്രമാണ് "മേക് ഇൻ ഇന്ത്യ" എന്നത്. ഈ ബജറ്റ് കോർപ്പറേറ്റ് നികുതിയിളവ് വഴി അതിലേക്കുള്ള ഒരു പ്രധാന സംഭാവന നല്കുന്നു.

എവിടെ നിന്നും പിരിക്കാം?

ഏതൊക്കെ സ്രോതസ്സുകളായിരുന്നു കൂടുതൽ നികുതി പിരിക്കാൻ ജൈറ്റ്ലിക്കു മുമ്പിൽ തുറന്ന് കിടന്നിരുന്നത്? ആദ്യമായി, ഇന്ത്യയിൽ ഇത് വരെയും കൊണ്ട് വന്നിട്ടില്ലാത്ത നികുതിയാണ് പാരമ്പര്യ-സ്വത്ത് നികുതി (inheritance tax). അതായത്, ഒരു നിശ്ചിത അളവിൽ കൂടുതൽ സ്വത്ത് കൈവശം വെച്ചിരിക്കുന്നവർ അത് മക്കൾക്കോ മറ്റുള്ളവർക്കോ മരണശേഷം കൈമാറുമ്പോൾ, ഒരു നികുതി കൊടുക്കണം. എല്ലാ വികസിത രാജ്യങ്ങളിലും ഈ നികുതിയുണ്ട്. എന്നാൽ ഇന്ത്യയിൽ മാത്രമില്ല. രണ്ടാമതായി, സ്റ്റോക്ക്‌ വിപണികളിൽ നിന്നും ലഭിക്കുന്ന വരുമാനമാണല്ലോ മൂലധന-കച്ചവട നേട്ടം (capital gains). ഇങ്ങിനെ കിട്ടുന്ന നേട്ടം രണ്ടു തരമുണ്ട്: ഹ്രസ്വകാല നേട്ടവും ദീർഘകാല നേട്ടവും. ഹ്രസ്വകാല നേട്ടത്തിന്മേൽ ഒരു ചെറിയ നികുതിയുണ്ടെങ്കിലും, ദീർഘകാല നേട്ടത്തിന്മേൽ ഇന്ത്യയിൽ നികുതിയില്ല. മറ്റു രാജ്യങ്ങളിൽ ദീർഘകാല നേട്ടം വരുമാനത്തിന്റെ ഭാഗമായി കൂട്ടി, അതിന്മേൽ വരുമാന-നികുതി ചുമത്താറാണ് ചെയ്യുന്നത്. ഇത് ഇന്ത്യയിലും കൊണ്ട് വരണമെന്ന് ഏറെക്കാലമായി തന്നെ ആവശ്യമുണ്ട്. ഇതും ജൈറ്റ്ലിക്കു പഥ്യമല്ല. കാരണം, സ്റ്റോക്ക്‌ വിപണികൾ പിണങ്ങും. മൂന്നാമതായി, ഇന്ത്യയിൽ നികുതി കൊടുക്കാതിരിക്കാനുള്ള ഒരു പ്രധാന മാർഗം "വിഭജിക്കാത്ത ഹിന്ദു കുടുംബം" എന്ന നിയമപരമായ രൂപം ഉപയോഗിക്കലാണ്. വിഭജിക്കാത്ത ഹിന്ദു കുടുംബം എന്നത് ഒരു കമ്പനിയായി ഇന്ത്യയിൽ നിയമപരമായി നിർവചിക്കാം. ഈ കമ്പനി സാധാരണയായി ബിസിനസ് ചെയ്യുന്ന ഒരു ഹിന്ദു കുടുംബം ആയിരിക്കും. ഈ കുടുംബത്തിനുള്ള ഏതൊരു വരുമാനവും ആ കുടുംബത്തിന്റെ നാഥൻ അതിന്റെ അംഗങ്ങൾക്ക് വീതിച്ചു നൽകിയാൽ, അങ്ങിനെ ആ അംഗങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്മേൽ നികുതിയില്ല. ഈ സ്ഥിതി മാറ്റണം എന്നത് ഏറെ കാലമായുള്ള ഒരു ആവശ്യമാണ്‌. ഇത്തരത്തിൽ ഒട്ടേറെ സ്രോതസ്സുകൾ ഉണ്ടായിട്ടും, ജൈറ്റ്ലി അതൊന്നും തന്നെ തേടുകയേ ഉണ്ടായിട്ടില്ല. വീണ്ടും ഈ സർക്കാരിന്റെ വർഗ-സ്വഭാവം തന്നെയാണ് ഇവിടെയും വെളിപ്പെടുന്നത്.

സംസ്ഥാനങ്ങൾക്ക് കൂടുതൽ പണമോ?

സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം താൻ കൈമാറിയിട്ടുണ്ട് എന്ന ഒരു അവകാശവാദവും ജൈറ്റ്ലി ബജറ്റിൽ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതും പൊള്ളയാണ്‌. പതിനാലാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, ചിലവഴിക്കാൻ പൂർണ സ്വാതന്ത്ര്യത്തോടെ (untied funds), സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നല്കണം എന്ന് നിർദേശമുണ്ട്. ഇത് ജൈറ്റ്ലിയുടെ ഔദാര്യമൊന്നുമല്ല. അങ്ങിനെ, 62 ശതമാനം പണം ഇപ്പോൾ സംസ്ഥാനങ്ങൾക്ക് കിട്ടണം. കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൊടുക്കുന്ന പണം രണ്ടു തരമുണ്ട്. ഒന്ന്, പൊതു നികുതികളിൻ മേൽ സംസ്ഥാനങ്ങളുടെ പങ്ക്. രണ്ട്, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കുന്ന ധനസഹായം (central assistance). എന്താണ് ഉണ്ടായിട്ടുള്ളത്? ആദ്യത്തേത് കൂട്ടേണ്ടി വന്നു; അതിനാൽ, രണ്ടാമത്തേത് കുറച്ചു. പൊതു നികുതികളിൻ മേൽ സംസ്ഥാനങ്ങളുടെ പങ്ക് ജി.ഡി.പിയുടെ 1.05 ശതമാനം കണ്ടു ഉയർന്നു (ഇതാണ് ധനകാര്യ കമ്മീഷന്റെ നിർദേശം). എന്നാൽ, അതേ സമയം, സംസ്ഥാനങ്ങൾക്ക് നല്കുന്ന ധനസഹായം ജി.ഡി.പിയുടെ 0.75 ശതമാനം കണ്ടു കുറച്ചു. അങ്ങിനെ, സംസ്ഥാനങ്ങൾക്ക് അറ്റാദായം ജി.ഡി.പിയുടെ വെറും 0.3 ശതമാനം. ഒരു കൈ കൊണ്ട് കൊടുക്കാൻ നിർബന്ധിതനാവുക, എന്നാൽ മറ്റേ കൈ കൊണ്ട് തിരിച്ചു വാങ്ങുക എന്ന കുടിലതന്ത്രമാണ് ഇവിടെ ജൈറ്റ്ലി പ്രയോഗിച്ചത്. എന്നിട്ട്, തങ്ങൾ കൂടുതൽ പണം സംസ്ഥാനങ്ങൾക്ക് നൽകി എന്ന പൊള്ളയായ അവകാശവാദവും.

ഉപസംഹാരം

ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് പറയേണ്ടി വരുന്നത്: ജൈറ്റ്ലിയുടെ ബജറ്റ് പൂർണമായും ഒരു കോർപ്പറേറ്റ് ബജറ്റാണെന്ന്. കോർപ്പറേറ്റ്കൾക്ക് കൂടുതൽ ഇളവുകൾ നല്കുക എന്ന ഒരു ഒറ്റ തന്ത്രത്തിൽ ഊന്നി, സാമ്പത്തിക വളർച്ച കൈവരിക്കാനാണ് ശ്രമം. പൊതു-മുതൽമുടക്ക് കൂട്ടും എന്നൊക്കെയുള്ളത് അർത്ഥമില്ലാത്ത പൊങ്ങച്ചങ്ങൾ മാത്രം. മറുവശത്ത്‌, ദരിദ്രർക്ക്, പ്രത്യേകിച്ചു ദളിതർ, ആദിവാസികൾ, കുട്ടികൾ എന്നിവർക്ക്, ഉള്ള ചെലവുകൾ ഭീമമായി തന്നെ കഴിഞ്ഞ വർഷം വെട്ടിക്കുറച്ചു; മാത്രമല്ല, അടുത്ത വർഷത്തേക്കുള്ളതും വെട്ടിക്കുറച്ചിരിക്കുന്നു. നല്ല നാൾ (അച്ഛേ ദിൻ) വരും എന്ന വാഗ്ദാനമായിരുന്നല്ലൊ മോഡിയുടെ തിരഞ്ഞെടുപ്പിലെ തുരുപ്പ്ചീട്ട്. നല്ല നാൾ കോർപ്പറേറ്റ്കൾക്ക് മാത്രം എന്ന് ഇടതുപക്ഷം അന്ന് പറഞ്ഞത് ദിനംപ്രതി കൂടുതൽ വ്യക്തമായി വരുന്നു.

(ചിന്ത വാരികക്ക് വേണ്ടി എഴുതിയത്; www.chintha.in)

Saturday, February 28, 2015

Jaitley's budget sharply cuts spending for the poor

R. Ramakumar

The devil, they say, is in the details. There is a world of difference between the budget speech of Arun Jaitley, peppered with smart announcements, and the real numbers in the budget documents. An closer examination would reveal that Jaitley's is a budget for the rich and the corporate houses; the expenditures on the poor have been massively cut.

Take the macro fiscal stance of the budget. The rate at which Jaitley wants to reduce the fiscal deficit between 2014-15 and 2017-18 is higher than the rate at which he expects the share of gross tax revenues in GDP to rise. In other words, expenditures have to be cut. In the last year's budget, Jaitley had proudly accepted the “very difficult task” of cutting the fiscal deficit to 4.1 per cent in 2014-15 from his predecessor P. Chidambaram. Jaitley promised to pick up the thread from where Chidambaram left. In my last budget analysis in Asian Age, dated 12th July 2014, I had forecast that expenditure compression would be acute in the social sectors till 2016-17. Data from this year's budget documents vindicate that stance.

Budget documents show that Jaitley's first year as Finance Minister was marked by gigantic expenditure cuts. Take the total plan expenditure by adding central plan expenditure and central assistance to States. For 2014-15, the total plan expenditure budgeted was Rs 575,000 crore. However, the revised plan expenditure figure is only Rs 467,934 crore: a massive decline over budget estimates by Rs 107,066 crore. Non-plan expenditure also fell, and thus the total expenditure declined over the budget estimates by Rs 113,734 crore in 2014-15. In this budget, Jaitley has proposed an additional cut in plan expenditure from Rs 467,934 crore in 2014-15 to Rs 465,277 crore in 2015-16, which is a decline by Rs 2,657 crore.

Specific social sectors experienced sharp falls in expenditures in 2014-15, if we compare budgeted and revised expenditure figures. Under the Scheduled Castes Sub-Plan (SCP), Rs 34,722 crore was spent in 2013-14. The budgeted figure for 2014-15 was Rs 50,548 crore, but the actual amount spent by Jaitley was just Rs 33,638 crore. Or Rs 16,910 crore less. The budgeted amount for the next year is even lower: only Rs 30,850 has been budgeted under SCP in 2015-16. If we consider the Tribal Sub-Plan (TSP), Rs 22,039 crore was spent in 2013-14 and Rs 32,386 was budgeted for in 2014-15. However, the actual spending in 2014-15 was only Rs 20,535 crore, or Rs 11,851 less. Here again, the budgeted amount for 2015-16 is lower than for 2014-15 at Rs 19,979 crore.

Taking SCP and TSP together, Rs 28,761 crore was left unspent in 2014-15 and compared to the revised estimates for 2014-15, the budgeted expenditure for 2015-16 is lower by Rs 3,344 crore.

Take expenditure on schemes for the welfare of children. The budgeted amount in 2014-15 was Rs 81,075 crore. However, the actual amount spent was lower by Rs 11,188 crore at Rs 69,887 crore. In 2015-16, this amount is to fall sharply again: only Rs 57,918 crore is budgeted for the welfare of children. Or Rs 11,969 crore less.

The multiple cuts in expenditure in 2014-15 were largely to meet the fiscal deficit target of 4.1 per cent, which has been successfully achieved. While Jaitley worked hard to cut budgeted expenditures to meet this target, he failed to replicate this success on the tax revenue front. The target for the gross tax revenue for 2014-15 was 10.6 per cent of the GDP in Jaitley's first budget. The revised estimates for 2014-15 put the gross tax revenue at just 9.9 per cent of the GDP. Tax exemptions to the rich and the corporate houses have played no small role in this failure of Jaitley. The revenue foregone from incentives in direct taxes (both corporate and personal income tax) is estimated to rise from Rs 93,047 crore in 2013-14 to Rs 102,833 crore in 2014-15. The revenue foregone from excise and customs duties is estimated to rise from Rs 456,937 in 2013-14 crore to Rs 486,452 crore in 2014-15. Together, the total revenue foregone is estimated to rise from Rs 549,984 crore in 2013-14 to Rs 589,285 crore in 2014-15. Given his failure in mopping up tax revenues, it is no surprise that Jaitley had to cut social sector expenditures across the board.

Jaitley did not just fail to mobilise adequate tax revenues last year; he has also reduced corporate tax rates from 30 per cent to 25 per cent over the next four years. As Jaitley himself admitted, even though the corporate tax rate was 30 per cent, the effective corporate tax rate was only 23 per cent in India. That, however, did not prevent him from cutting the rates even further. He also deferred the implementation of the GAAR by more than two years. At the same time, Jaitley has left out various other sources of taxing the rich. He could have brought in a well-designed inheritance tax system or a tax on capital gains. He could have amended laws related to the Hindu Undivided Family, which is one of the major instruments of tax evasion.

Jaitley's increase in allocations for the MGNREGS, although conditional and meagre by Rs 5000 crore, is effectively a rejection of Prime Minister's statement in the Parliament that it was a monument of the earlier government's failure. Indeed, the drawbacks of MGNREGS have largely to do with the rather stagnant allocations to the scheme under the UPA-2 regime. However, over the last one year, the Modi government has pro-actively squeezed the scheme of funds, apart from trying to strangle it through changes in guidelines. On the one hand, the small rise in allocation for the scheme is an admission from Jaitley that the scheme that demanded the workers to dig holes, as his Prime Minister derided it, actually did benefit them. On the other hand, in real terms, the meagre rise in allocation for the scheme is totally insufficient.

To be sure, Jaitley's is a thorough pro-corporate budget, which aims at a corporate-led growth path. The statements on public investment-based stimuli are nothing but hollow if we closely follow the numbers. The expenditures for the poor, particularly the Dalits, Adivasis and children, were sharply cut in 2014-15, and are budgeted to fall further in 2015-16. Promises of acche din for the poor, it turns out, were just one more political jumla!

Saturday, April 10, 2010

The "criminalisation" of Adivasis by Maoist sympathisers

A large number of people would not call themselves admirers of Maoists, but see a value in them. They would see a large number of Adivasis supportive, and being part of, the Maoist movement. They refuse to condemn any violent action of Maoists, such as the Dantewada massacre. For instance, see an interview with Himanshu Kumar at http://news.rediff.com/interview/2010/apr/07/tribal-activist-himanshu-kumar-on-the-dantewada-massacre.htm; he goes round and round, but refuses to use the word "condemn". Alongside, what Himanshu Kumar does here is also to affirm that it was not Maoists, but the poor Adivasis who killed 78 CRPF jawans in Dantewada. I totally refuse to accept any such criminalisation of Adivasi psyche in India, which is nothing but a colonial anthropological notion.

What is the value that these people see in Maoists? I think it is a "subversive utility". They think that Maoists have a role in subverting the present system using violence, and this "subversion" can create spaces where other "democratic" movements can penetrate the political spheres with other agendas. Opportunistic politicians like Mamata Banerjee have followed the same strategy in Bengal.

I think this is a totally misdirected optimism and strategy. Little do these people realise that they are simply tools in the hands of Maoists. There is no subversive utility that Maoists have. They have absolutely no mass base among Adivasis themselves. They have no base among Dalits or the working people in general. As Prasenjit Bose put it:

The explanation that the roots of the Maoist insurgency lie in the systemic deprivation and exploitation of the adivasis by the Indian bourgeois-landlord state suffers from several infirmities, because it is entirely ahistorical. The Naxalite movement of 1967, from which the present day Maoists originated, was supposed to be the beginning of a protracted armed struggle; to wrest State power from the hands of the “comprador-bureaucratic” bourgeoisie who had kept India as a “semi-colony”. The experience since then has shown that such a road to revolution is not only inappropriate in Indian conditions where parliamentary democracy has taken roots, but such sectarian politics in a diverse society like India, inevitably leads to alienation from the people and degenerates into mindless violence and anarchy. Eventually, the Naxalites reached an ideological dead-end as domestic and international developments completely overtook their shallow and confused understanding of Indian society and polity (http://www.pragoti.org/node/3687).


The idea of a "red corridor" is some sort of a fiction story of the Indian state so that they can unleash terror to clear the space for mining corporates. The Maoists want precisely this terror to be unleashed on them. But they know they while they can retreat to safer havens while the state terror takes place, the poor native villagers can not. The Adivasis will be the sufferers of the terror, and the Maoists hope to widen their poor and narrow base via the feeling of increased alienation that this terror-unleash can bring about. They are thus enemies of Adivasis, and have no human element in their ideology. Charu Mazumdar's flawed ideology only fetishises blood and violence, and does not help to end it; he said,
“He who has not dipped his hand in the blood of class enemies can hardly be called a communist.”
I want to bring another element here, which is the interesting experience of the predominantly tribal state of Tripura in the recent years. This Adivasi state, under the Left Front government there, has had remarkable achievements in many spheres of human development. Land reforms has significantly raised access to land for not just Adivasies, but also other poorer sections (for a snapshot, see a box item from the Tripura HDR at http://www.pragoti.org/node/3267). Literacy rate increased from 30.98 per cent in 1972 to 81.05 in 2007. School dropout rate declined from 63.92 per cent in 1972 to 7.81 per cent (class I to class V), from 76.61 per cent to 14.79 per cent (up to class VIII) and from 87.29 per cent to 54.39 per cent (above Class 8). The number of dispensaries and health sub-centres has risen from 112 in 1972 to 698 in 2007. Paddy production has shot up over the last 10 years. Tripura is now a net paddy seed exporter to other States; it used to import paddy till recently. Above all, the trouble of insurgency has declined to very low levels.

I believe Tripura is the only example in India in the recent years, where the idea of Adivasi development has received priority attention from any State government. For those interested in this experience, please see the Tripura Human Development Report at http://hdr.undp.org/en/reports/nationalreports/asiathepacific/india/Tripura_india_hdr_2007.pdf. The last chapter is a good summary. I wish other governments in Adivasi-dominated States learn from the Left's developmental achievements in Tripura.

Thursday, August 6, 2009

ആദിവാസി ഭൂനിയമം: 1975 ലെയും 1999ലെയും

സി കെ ശശീന്ദ്രന്‍

1999 ല്‍ കേരളാ നിയമസഭ ഏതാണ്ട് ഏകകണ്ഠമയി (ഒരംഗത്തിന്റെ എതിര്‍പ്പോടെ) പാസ്സാക്കിയ ആദിവാസി ഭൂസംരക്ഷണ നിയമം നീണ്ട നിയമ ഇടപെടലുകള്‍ക്ക് ശേഷം സുപ്രീ കോടതി അംഗീകരിച്ചിരിക്കുന്നു. ആദിവാസി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ഈ നിയമം സഹായകരമാണെന്ന് സുപ്രീകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

1975 ലാണ് കേന്ദ്രസര്‍ക്കാര്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമിവീണ്ടെടുക്കല്‍ നിയമം കൊണ്ടുവന്നത്. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കുമെന്ന് കൊട്ടിഘോഷിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പിന്നോക്ക ജനവിഭാഗങ്ങളുടെ പേരില്‍ പുരോഗമനത്തിന്റെ മുഖം മൂടിയണിഞ്ഞ ഇന്ദിരാഗാന്ധിയാണ് നിയമനിര്‍മാണത്തിന് തുനിഞ്ഞത്. ഈ നിയമം മൂലം ആദിവാസികള്‍ക്ക് കാര്യമായി എവിടെയും ഭൂമി ലഭിച്ചില്ല. ജനാധിപത്യപരമായി ചര്‍ച്ചചെയ്യാതെയും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തതും കേവലം ആദിവാസികളുടെ കണ്ണില്‍ പൊടിയിടാനുമായിരുന്നു നിയമനിര്‍മാണം അടിയന്തിരാവസ്ഥയില്‍ നടത്തിയത്. 1960 മുതല്‍ നടന്ന എല്ലാ ആദിവാസി ഭൂമികൈമാറ്റങ്ങളും ഈ നിയമം വഴി മുന്‍കാല പ്രബല്യത്തോടെ ദുര്‍ബലമാക്കപ്പെട്ടു. 1975 ല്‍ നിയമം വന്നെങ്കിലും ചട്ടങ്ങള്‍ നിലവില്‍വന്നത് 1986ല്‍ മാത്രമാണ്.

കേരളത്തിലെ സാമൂഹ്യഘടനയില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെട്ടത്തിയാല്‍ ആര്‍ക്കും കാണാന്‍ കഴിയും. 1957ലും 1967 ലും അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം, അധികാരവികേന്ദ്രീകരണത്തിനുള്ള നീക്കങ്ങള്‍ എന്നിവ ഇതിനു വന്‍ തോതില്‍ സഹായകരമായി. 1975 ലെ ആദിവാസി നിയമം നടപ്പിലാക്കുക. കേരളത്തിന്റെ സാമൂഹ്യ ഘടന അനുസരിച്ച് തികച്ചും അപ്രായോഗികമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി കൈവശമുളള കര്‍ഷകരായിരുന്നില്ല കേരളത്തിലുളളത്. ഭൂപരിഷ്ക്കരണ നടപടിയിലൂടെ മിച്ച ഭൂമി കണ്ടെത്തുകയും. വ്യാപകമായ രീതിയില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ഉണ്ടായി. കുടികിടപ്പവകാശം ജനങ്ങള്‍ക്ക് കുറഞ്ഞത് 10 സെന്റ് ഭൂമിയുടെ ഉടമസ്ഥത ലഭിക്കാന്‍ ഇടയാക്കി. മിച്ചഭൂമി സമരവും കുടികിടപ്പ് സമരവും കേരളത്തിന്റെ സാമൂഹ്യ ഘടന പൊളിച്ചെഴുതിയതില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കിടയാക്കി.

1975 ലെ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നത് കേരളത്തില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ്. ഭൂമി വീണ്ടെടുക്കുന്നതിന് ഉള്ള നടപടികളാവട്ടെ ആദിവാസികള്‍ക്ക് അപ്രായോഗികമായി. ഭൂമി വില്‍പനയും നികുതി നിഷേധിക്കലും മറ്റുമാവട്ടെ കര്‍ഷകര്‍ക്ക് വലിയ പ്രയാസവും ഉണ്ടാക്കി. മാത്രമല്ല ഭൂമി വീണ്ടെടുത്താല്‍ പലകര്‍ഷകകുടുംബങ്ങളും തെരുവിലിറങ്ങേണ്ടി വരുമെന്ന സ്ഥിതിയും ഉയര്‍ന്നു വന്നു. 1990 കളില്‍ കേരളത്തില്‍ ആദിവാസികളും കര്‍ഷകരും തമ്മില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഉയര്‍ന്നുവന്നു. ആദിവാസികളെ ശത്രുക്കളായി കാണാന്‍ കര്‍ഷകര്‍, പ്രത്യേകിച്ച് മലയോര-കുടിയേറ്റ കര്‍ഷകര്‍ തയ്യാറായി. വലിയ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ നടന്നു. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവക്കലിലേക്കും റവന്യൂ വാഹനങ്ങള്‍ കത്തിക്കുന്നതിലേക്കും മറ്റും സമരങ്ങള്‍ പോയി. ഭൂമി വീണ്ടെടുക്കല്‍ നിയമം മൂലം വലിയ കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെങ്കിലും ഇതുമുലം ആദിവാസി സമൂഹത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായതായി വസ്തുതകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയില്ല. കേരളത്തില്‍ ഭൂരഹിതരായ 25479 കുടുംബങ്ങളും നാമമാത്രഭൂമിയുള്ള 30951 കുടുംബങ്ങളും കൂടി ആകെ 56430 ആദിവാസി കുടുംബങ്ങളാണ് ഉളളത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് 1975 ലെ നിയമം മൂലം ഒരു ആനുകൂല്യവും ഇല്ല. ഭൂമിയുള്ളവരുടെ കൈമാറ്റങ്ങള്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍വരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്നത് വയനാട് ജില്ലയിലാണ്. ആര്‍ ഡി ഒ മാര്‍ക്കാണ് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുലഭിക്കുന്നതിന് അപേക്ഷ നല്‍കേണ്ടത്. വയനാട് ആര്‍ ഡി ഒക്ക് ലഭിച്ചത് 2279 അപേക്ഷകളാണ്. ഇതില്‍ 473 അപേക്ഷ തള്ളി. 1806 കേസ്സുകള്‍ ആദിവാസികള്‍ക്ക് അനുകൂല മായി വിധിച്ചു. എന്നാല്‍ നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞത് 68 കേസില്‍ മാത്രമായി 36 ഏക്കര്‍ ഭൂമി മാത്രമായിരുന്നു. ആകെ അന്യാധീനപ്പെട്ട ഭൂമിയായി കണക്കാക്കിയിരുന്നത് 3793 ഏക്കറാണ്. ഇതിലാണ് 36 ഏക്കര്‍ ഭൂമി മാത്രം ഈ കാലയളവില്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത്.

കര്‍ഷകരുടെ കൈവശം നാമമാത്ര ഭൂമിയാണുണ്ടായിരുന്നത്. 5 സെന്റ് കൈവശമുള്ള 155 പേരും, 5 സെന്റിനുമേല്‍ 20 സെന്റ് വരെ 471 പേരും, 20 സെന്റ് മുതല്‍ 50 സെന്റ് വരെ 612 പേരും, 50 സെന്റ് മതല്‍ 1 ഏക്കര്‍ വരെ 424 പേരും, 1 ഏക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ 302 പേരും 5 ഏക്കറില്‍ കൂടുതല്‍ അന്യാധീനപ്പെട്ട ഭൂമി കൈവശപ്പെടുത്തിയവര്‍ 51 പേരും, 20 ഏക്കറില്‍ കൂടുതലുള്ള ഒരാളുമാണ് വയനാട്ടില്‍ ഉണ്ടായിരുന്നത്. ഭൂരഹിത ആദിവാസികളാകട്ടെ 25185 പേരും. ഇതില്‍ തള്ളിയ അപേക്ഷ കഴിച്ച് 1806 ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ വന്നത്.

നിയമം മൂലം ആദിവാസികള്‍ക്ക് അനുകൂലമായ വിധി ഉണ്ടായാലും ഭൂമി തിരികെ ലഭിക്കുക അപ്രായോഗികമായിരുന്നു. കാരണം ഭൂമിക്കും ഭൂമിയിലെ ഉഭയങ്ങള്‍ക്കും വിലനിശ്ചയിച്ച് നിശ്ചിതകാലാവധിക്കുള്ളില്‍ ആദിവാസി വില നല്‍കണമായിരുന്നു. പ്രതിഫലം നല്‍കി ഭൂമി തിരിച്ചെടുക്കാന്‍ ആദിവാസികള്‍ക്ക് കഴിയുമായിരുന്നില്ല. 1806 കേസുകള്‍ വയനാട്ടില്‍ ആദിവാസികള്‍ക്ക് അനുകൂലമായി വിധിച്ചിട്ടും, 68 പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചതെന്ന് കാണാം. മാത്രമല്ല. ഏറ്റവും ദുര്‍ബലമായ ആദിവാസി വിഭാഗങ്ങളായ പണിയര്‍, അടിയര്‍, ഊരാളി, കാട്ടുനായ്ക്കര്‍ ഇവരൊന്നും തന്നെ നിയമപരിധിയില്‍ വരുന്നില്ല. കാരണം ഇവരുടെ ഭൂമിക്ക് മതിയായ രേഖ ഉണ്ടായിരുന്നില്ല. വയനാട് പൊതുവെ ആദിവാസികളുടെ വാസസ്ഥലമായിരുന്നു. എന്നാല്‍ ഭൂമിക്ക് രേഖയും മറ്റും അവര്‍ക്കുണ്ടായിരുന്നില്ല. അതിനെ കുറിച്ചവര്‍ അജ്ഞരായിരുന്നു. പുരോഗമനപരമായി വിളംബരം ചെയ്ത നിയമം യഥാര്‍ത്ഥത്തില്‍ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഒരു ഗുണവും ചെയ്തില്ലയെന്ന് കാണാം. മാത്രമല്ല അനാവശ്യമായി ശത്രുക്കളായി കാണുന്നതിനും ഇടയാക്കി. ആദിവാസികള്‍ക്ക് പരമ്പരാഗത ഭൂമി ഒരു വിപണന വസ്തുവല്ല. മിക്ക ഗിരിവര്‍ഗ സമൂഹങ്ങളിലും ഭൂമി സ്വകാര്യ സ്വത്താണെന്ന സങ്കല്‍പ്പനമേ ഉണ്ടായിരുന്നില്ല.

ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്നും വേര്‍പേടുത്തുന്ന രീതി ഉടലെടുത്തത് കൊളോണിയല്‍ വാഴ്ചകാലത്താണ്. എന്നാലവര്‍ താമസിച്ചുപോന്ന വനങ്ങളില്‍ അവര്‍ക്കുള്ള അവകാശം ഒരിക്കലും അംഗീകരിക്കുകപോലും ചെയ്തില്ല. ഈ പ്രക്രിയ ആരംഭിച്ചത് ഭൂനികുതിയും പണസമ്പദ് വ്യവസ്ഥയും ഏര്‍പ്പെടുത്തപ്പെട്ടതോടെയാണ്. ഈ കൊളോണിയല്‍ ചൂഷണത്തിനെതിരെയാണ് ആദ്യകാല ഗിരിവര്‍ഗകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഈ അസ്വാസ്ഥ്യത്തിനുശേഷം ഗിരിവര്‍ഗഭൂമി സംരക്ഷിക്കുന്നതിന് ഛോട്ടാനാഗ്പൂര്‍ പാട്ട വ്യവസ്ഥ നിയമം പോലുള്ള നിയമങ്ങള്‍ പാസാക്കപ്പെട്ടു.

മുതലാളിത്തവികസനം ക്രമത്തില്‍ ശക്തിപ്പെടുന്നതോടെ ആദിവാസി ഭൂമിയില്‍ നിന്നും അവര്‍ തുടര്‍ച്ചയായി അന്യവല്‍കരിക്കപ്പെട്ടുപോന്നു. നിലവിലുള്ള നിയമം കാര്യക്ഷമമായിരുന്നില്ല. വ്യാജരേഖകള്‍ കെട്ടിച്ചമച്ചും മറ്റുകുത്സിതനടപടികള്‍ സ്വീകരിച്ചും ആദിവാസികളല്ലാത്തവര്‍ വലിയതോതില്‍ ആദിവാസി ഭൂമി തട്ടിയെടുത്തു. വടക്കു-കിഴക്കന്‍ പ്രദേശത്തെ ചില സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ ആദിവാസി മേഖലകളിലും ഇത് പൊതുവായ ഒരു പ്രശ്നമാണ്.

ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഗിരിവര്‍ഗ പ്രദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഭൂമി അന്യാധീനപ്പെട്ടു പോകുന്നത് തടയാന്‍ അതുകൊണ്ടൊന്നും കഴിഞ്ഞില്ല. നിയമപരമായ പഴുതുകള്‍ ഉപയോഗിച്ചും ബ്യൂറോക്രസിയുടെയും രാഷ്ട്രീയ മേലാളന്‍ മാരുടെയും ഒത്താശകളോടെയും നിലവിലുള്ള നിയമപരമായ പരിരക്ഷകളൊക്കെ അട്ടിമറിക്കപ്പെട്ടു.

ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ പലവിധമാര്‍ഗങ്ങളാണ് ഗോത്ര വര്‍ഗേതരര്‍ സ്വീകരിച്ചത്. ഭൂമി പണയപ്പെടുത്തല്‍, പാട്ടക്കരാര്‍, ബിനാമി കൈമാറ്റങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥന്‍മാരുടെ സഹായത്തോടെ വ്യാജമായി നിര്‍മ്മിച്ച ആധാരങ്ങള്‍, സ്ത്രീകളുമായുള്ള വൈവാഹികബന്ധം, അടിമവേല ഇങ്ങനെ അവലംബിച്ച മാര്‍ഗങ്ങള്‍ പലതാണ്. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍ ആദിവാസികളെ നിര്‍ദ്ദയം താമസിച്ച ഭൂമിയില്‍ നിന്നും ഇറക്കിവിട്ടു.

നമ്മള്‍ ഉയര്‍ത്തുന്ന മൌലികമായ ആവശ്യം ഇങ്ങനെ അന്യാധീനപ്പെട്ടുപോയ ആദിവാസി ഭൂമി അവരെ തിരിച്ചേല്‍പ്പിക്കുക എന്നതാണ്. അവര്‍ക്ക് കടാശ്വാസവും സാങ്കേതിക വിദ്യയും ലഭ്യമാക്കണം. ട്രൈബല്‍ മേഖലയില്‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍സുസ്ഥിരതയുള്ള ഒരു കാര്‍ഷികവികസനതന്ത്രം രൂപപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് പുനംകൃഷിയുടെ പ്രശ്നം ഉയര്‍ന്നുവരുന്നു. രാജ്യത്തെ ഗിരിവര്‍ഗക്കാരില്‍ നാലിലൊന്ന് ഇത്തരം കൃഷിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അവരെ പുനം കൃഷിയില്‍നിന്ന് സ്ഥിരം കൃഷിസമ്പ്രദായത്തിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാനാവശ്യമായ ജോലി നല്‍കുകയോ ചെയ്യാന്‍ നടപടി സ്വീകരിക്കണം.

ഗിരിവര്‍ഗക്കാരുടെ കാതലായ ആവശ്യം ഭൂമിയാണ്. അത് നിറവേറ്റണമെങ്കില്‍ ഭൂപരിഷ്കരണം നടപ്പാക്കണം. ഭൂരഹിത ആദിവാസികുടുംബങ്ങള്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണം. പശ്ചിബംഗാളിലെഇടതുപക്ഷ മുന്നണി ഗവണ്‍മെന്റ് 25 ലക്ഷം കുടുംബങ്ങള്‍ക്കായി 11 ലക്ഷം ഏക്കര്‍മിച്ചഭൂമിയാണ് വിതരണം ചെയ്തത്. ഇതില്‍ 5ലക്ഷം കുടുംബങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ത്രിപുരയിലും ഭൂരഹിത ഗിരിവര്‍ഗവിഭാഗങ്ങള്‍ഭൂപരിഷ്കരണ നടപടികളിലൂടെ സ്ഥിതി മെച്ചപ്പെടുത്തി. കൂടാതെ തങ്ങള്‍ക്ക് അന്യമായി പോയ 7,000 ഏക്കര്‍ ഭൂമി ത്രിപുരയിലെ ഇടതു സര്‍ക്കാര്‍ അവര്‍ക്ക് തിരിച്ചുനല്‍കി. അതിനുശേഷം ആദിവാസി ഭൂമി അന്യാധീനപ്പെട്ടുപോയിട്ടില്ല. നിയമാനുസൃതമല്ലാത്ത രീതിയില്‍ അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചേല്‍പ്പിക്കുന്ന പോരാട്ടം നാം തുടരേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളിലെ പഴുതുകളടച്ച് ഭൂമിയിലുള്ള ആദിവാസികളുടെ അവകാശം പരിരക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. ഉദ്ദ്യോഗസ്ഥപ്രമാണികളുമായി ചേര്‍ന്ന് കുത്സിത മാര്‍ഗത്തിലൂടെ ഭൂമി കൈമാറ്റം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം.

നിയമങ്ങള്‍ കര്‍ക്കശമാക്കാനും അവ ശരിക്കും നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനും സമരം നടത്തുമ്പോള്‍തന്നെ ഗിരിവര്‍ഗ-ഗിരിവര്‍ഗേതര കൃഷിക്കാര്‍ തമ്മില്‍ സംഘട്ടനം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അവര്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ മൂര്‍ത്തമായ നടപടികള്‍ നാം സ്വീകരിക്കണം. ഗിരിവര്‍ഗവിഭാഗത്തില്‍ പെടാത്ത ചെറുകിട കുടിയേറ്റ കൃഷിക്കാര്‍ കൈവശപ്പെടുത്തിയ ആദിവാസിഭൂമിക്ക് തുല്യഅളവിലുള്ള ഭൂമി മറ്റെവിടയെങ്കിലും നല്‍കണം. അല്ലെങ്കില്‍ അനധികൃത കുടിയേറ്റത്തിന്റെ വലിപ്പച്ചെറുപ്പം കണക്കിലെടുത്ത് വകതിരിവോടെയുള്ള സമീപനം അംഗീകരിക്കണം.

ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രായോഗികമായി ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിന് വേണ്ട നടപടികളെപ്പറ്റിചിന്തിക്കാന്‍ തുടങ്ങി. 1999 ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമം നിര്‍മിച്ചു. കര്‍ഷകരുടെയും ആദിവാസികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കണം. കര്‍ഷകരെ തെരുവിലേക്ക് ഇറക്കിവിടാതെ സംരക്ഷിക്കുകയും വേണം. ഇതാണ് നിയമത്തിന്റെ കാതല്‍. ഈ നിയമത്തിന്റെ പേരില്‍‘കേവല ബൂദ്ധിജീവികളും 'ആദിവാസി പ്രേമ'ക്കാരും 'കമ്മ്യൂണിസ്റ് കാരുടെ ആദിവാസി വഞ്ചന'ക്കെതിരെ കുപ്രചരണം നടത്തി. പക്ഷേ കേരളത്തിലെ പൊതു സമൂഹം ഇത് അംഗീകരിച്ചില്ല. ആദിവാസികളും അനാദിവാസികളും തമ്മില്‍ ഭൂമിയുടെ പേരില്‍ ഉയര്‍ന്ന സംഘര്‍ഷം ഇല്ലാതായി. ഡോ. നല്ലതമ്പിതേര നിയമത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതി ദുര്‍ബലപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. സുപ്രീംകോടതി കേരളാ നിയമ സഭ പാസ്സാക്കിയ നിയമത്തിന് അംഗീകാരം നല്‍കി.

1999ലെ ആദിവാസി ഭൂ സംരക്ഷണ നിയമം ആദിവാസികളുടെ സാമൂഹിക - സാമ്പത്തിക പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കൊണ്ടുവന്ന പ്രായോഗിക ബദല്‍ നടപടിയാണ്. ചരിത്ര പരമായ കാരണങ്ങളാല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നിശ്ചയമായും ലഭിക്കണമെന്നത് നിയമംമൂലം പരിരക്ഷിക്കപ്പെട്ടു.

1. 1975 ലെ നിയമത്തില്‍ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി എന്ന് മാറ്റി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ കുറഞ്ഞത് ഒരു ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് ലഭിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥചെയ്തു. അതായത് 5 സെന്റ് ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്കും ഒരു ഏക്കര്‍ ഭൂമി ലഭിക്കും.

2. ഒരേക്കറില്‍ കൂടുതല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസിക്ക് തത്തുല്യമായി ഭൂമി ലഭിക്കും.

3. ഇങ്ങനെ ലഭിക്കുന്ന ഭൂമിക്ക് 1975 ലെ നിയമപ്രകാരം മുന്നോട്ട് വെച്ച എല്ലാ വ്യവസ്ഥകളും ഇല്ലാതാക്കി. അതായത് ഭൂമിക്കോ ഉഭയങ്ങള്‍ക്കോ നിശ്ചയിച്ച പ്രതിഫലം നല്‍കേണ്ടതില്ല. കാരണം തത്തുല്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ വ്യവസ്ഥചെയ്തു. ഭൂമിനല്‍കാനുള്ള ബാധ്യതയും സാമൂഹ്യമായി അംഗീകരിക്കപ്പെട്ടു.

4. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു. 2 ഹെക്ടര്‍ ഭൂമി വരെ കൈവശമുള്ള കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കേണ്ടതില്ല. ഇതോടെ കര്‍ഷക - ആദിവാസി സംഘര്‍ഷങ്ങള്‍ ഇല്ലാതായി. 2 ഹെക്ടറിലധികം ഭൂമി കൈവശപ്പെടുത്തിയ കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കണം. അങ്ങനെയുള്ള കേസുകള്‍ നാമമാത്രമാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയ കര്‍ഷകര്‍ 2 ഹെക്ടര്‍ കഴിച്ച് ആദിവാസികള്‍ക്ക് നല്‍കണം.

ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബത്തേയും നിയമപരിധിയില്‍ കൊണ്ടുവന്നുവെന്നത് 1999 ലെ നിയമത്തിന്റെ മുഖ്യമായ സവിശേഷതയാണ്. 1975 ലെ നിയമത്തില്‍ ഭൂരഹിത ആദിവാസികള്‍ പരാമര്‍ശിക്കപ്പെട്ടുപോലുമില്ല. സാമൂഹ്യ നീതിക്ക് മുന്‍ഗണനനല്‍കിയ നിയമത്തെ അട്ടിമറിക്കാനാണ് ചിലര്‍ കോടതിയിലൂടെയും മറ്റുചിലര്‍ പ്രചരണങ്ങളിലൂടെയും ശ്രമിച്ചത്. മാത്രമല്ല വീടു നിര്‍മ്മാണത്തിനും പശ്ചാത്തല സൌകര്യങ്ങള്‍ക്കും നിയമത്തില്‍ വ്യവസ്ഥചെയ്തു (വീട്, കുടിവെള്ളം തുടങ്ങിയ മേഖല).

ആദിവാസി സമൂഹത്തോട് ചരിത്ര പരമായും സാമൂഹ്യപരവുമായ ബാധ്യത നിറവേറ്റാന്‍ നായനാര്‍ സര്‍ക്കാര്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുകയാണ്. തീര്‍ച്ചയായും വി എസ് സര്‍ക്കാര്‍ ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കി ചരിത്രപരമായ തിരുത്തലുകള്‍ക്ക് താമസം വിനാം നടപടികള്‍ സ്വീകരിക്കും എന്നത് ഉറപ്പാണ്.