Thursday, February 25, 2010

The Tragic Death of WR Varadarajan / ഡബ്ല്യു ആര്‍ വരദരാജന്റെ നിര്‍ഭാഗ്യകരമായ മരണം

Prakash Karat

THE death by suicide of W R Varadrajan has shocked the entire party and a wide circle of trade union workers and supporters. WRV, as he was popularly known, was a talented trade union leader who was one of the all-India secretaries of the CITU. He was till the February Central Committee meeting a member of the Central Committee and a member of the Tamilnadu state committee. He served as a member of the state legislature for a term and was a good speaker and writer.

In the February meeting, based on the recommendation of the Tamilnadu state committee, disciplinary action was taken against WRV by the Central Committee. This resulted in his being removed from the elected positions he held in the Central Committee and the state committee. It was after this that WRV committed suicide, presumably on the night of February 11.

There is a great deal of sadness within the party and amongst all of us who had worked with him, at this tragic end of a comrade who had so many qualities and who had made an important contribution to the development of the party in Tamilnadu and to the trade union movement. It is natural that the manner of his death should raise a number of questions within the party and outside. Unfortunately, a section of the media is utilising this tragic event to launch an attack on the CPI (M) by purveying half-truths, distorting facts and by indulging in baseless speculation. The Polit Bureau felt that it is necessary to place the facts and explain how and why the disciplinary action was taken against WRV.

The Tamilnadu state committee received a complaint from a woman against WRV of alleged sexual harassment. This was in September 2009. As per the procedure in the party, since it involved a member of the state committee, the state committee decided to set up a three-member committee to enquire into the matter. The three members, who are all state committee members, included a member of the Central Committee, who was the convener and another member belonging to the state secretariat.

After the enquiry, the report of the committee was placed before the Tamilnadu state committee on November 25, 2009 for its consideration. The secretariat, on the basis of the enquiry report’s findings, recommended action against WRV. As is the practice, WRV as a member of the state committee, against whom the charges were levelled, was given an opportunity to explain his position to the state committee. After the discussion, the Tamilnadu state committee endorsed the enquiry committee’s findings and proposed that WRV be removed from all elected positions. Since WRV was also a member of a higher committee, the Central Committee, the Tamilnadu state committee could not take the decision but sent its findings and recommendations for action to the Central Committee as per the provisions of the party. The matter was taken up for consideration by the Central Committee at its meeting held from February 4 to 6, 2010 at Kolkata.

The Tamilnadu state committee’s report and resolution and all materials pertaining to the case were circulated to the Central Committee members along with the letter sent by WRV defending his position (excerpts of the letter of WRV have been published in some newspapers). When the matter was taken up for consideration, WRV was given the opportunity to defend his stand. After a two-hour discussion, the Central Committee decided to uphold the Tamilnadu state committee’s recommendation for disciplinary action. None of the 74 members of the Central Committee present opposed the action being taken. Five members recorded their abstention during the vote.

WRV responded to this by saying that he would submit to the decision of the Central Committee and that he would also exercise his right to appeal to the Central Control Commission.

The above narration of the course adopted in the disciplinary action against WRV is well known to the party members. But it is being spelt out to clear misconceptions which have been purveyed by some motivated reports in the media.

What are the misconceptions and half-truths being purveyed?

It is alleged that WRV was driven out of the party. WRV was not expelled from the party. A disciplinary action involving removal from elected positions would mean that he would be placed in a suitable party committee. In this case, the Tamilnadu state secretariat had discussed on February 12 that he should be co-opted in the South Chennai district committee and, given his capacity, he should work on the trade union front. The purpose of this specific disciplinary action, which does not entail either suspension or expulsion from membership, was to enable WRV to continue to work in the party and contribute according to his capabilities. There are innumerable instances of party leaders and cadres who have faced disciplinary action and then worked and corrected their errors and assumed higher responsibilities in the party. The attempt therefore to portray the disciplinary action as a “hounding to death” a party leader is not only baseless but seeks to use the tragic event to malign the party and its leadership.

If the party had not taken cognisance of the complaint and the concerned woman had gone public with her charges, the same media quarters would have gone to town attacking the CPI (M) for ignoring a sexual harassment charge against one of its leaders.

The party has been accused of either being “opaque,” for not explaining the reasons for the action, or, contrarily, of having “publicly shamed” WRV. Since WRV had not been removed from the party, the Central Committee did not make the charges against him public. This was because WRV was expected to continue to hold positions in the party and discharge his responsibilities. The CPI (M) does not believe in “publicly shaming” its cadres. The effort in the case of WRV was to help him to correct his lapses and continue working for the party. The episode has also been used to denigrate the party’s organisational principle of democratic centralism.

The case of WRV has been cited as an instance of “centralism” and “authoritarian” action. In fact, the procedures cited above in the disciplinary action prove the contrary. It is the state committee, under which he was directly working, which enquired and initiated the action. The higher committee, the Central Committee, came into the picture only when the state committee requested action. The democratic procedure is also underlined by the fact that no arbitrary actions are taken on discipline. There is a proper enquiry and the comrade concerned is allowed to present his or her case and be personally heard by the committee.

The other effort being made is to link the action against WRV with the rectification campaign launched by the party. The matter concerning WRV had no connection whatsoever with the rectification campaign. In fact, the complaint was lodged before the Central Committee had adopted the rectification campaign decision. The rectification campaign is meant to pinpoint wrong trends in the party and correct them. It is not about initiating disciplinary action against individual members.

A Communist Party’s organisation gives utmost priority to its cadres, especially those who have devoted their full time and life for the work of the party. Whenever comrades err in their judgment, or commit mistakes, the party looks at the entire contribution of the comrades concerned and disciplinary action is taken as a method to correct them. It is only as a last resort that a severe action like expulsion is taken. In the case of WRV, the party expected him to overcome his problem and make his full contribution to the party and the movement. It is a matter of regret that this was not what happened.

-----------------------------------------------------------------------

ഡബ്ള്യു ആര്‍ വിയുടെ ദാരുണ അന്ത്യം

പ്രകാശ് കാരാട്ട്


ഡബ്ള്യു ആര്‍ വരദരാജന്റെ ആത്മഹത്യ സിപിഐ എമ്മിനെ മൊത്തത്തിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും നടുക്കി. ഡബ്ള്യു ആര്‍ വി എന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം പ്രതിഭാശാലിയായ ട്രേഡ് യൂണിയന്‍ നേതാവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റിവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗവും തമിഴ്നാട് സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. ഒരു പ്രാവശ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച പ്രസംഗകനും എഴുത്തുകാരനുമായിരുന്നു.

ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍, തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഡബ്ള്യു ആര്‍ വിക്കെതിരെ കേന്ദ്രകമ്മിറ്റി അച്ചടക്കനടപടി സ്വീകരിച്ചു. ഇതേത്തുടര്‍ന്ന്, പാര്‍ടിയില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ കേന്ദ്രകമ്മിറ്റിയില്‍നിന്നും സംസ്ഥാനകമ്മിറ്റിയില്‍നിന്നും ഒഴിവാക്കി. ഇതിനുശേഷമായിരുന്നു ഡബ്ള്യു ആര്‍ വിയുടെ ആത്മഹത്യ. മിക്കവാറും ഫെബ്രുവരി 11ന് രാത്രിയായിരിക്കും ഇത് നടന്നതെന്നു കരുതുന്നു.

തമിഴ്നാട്ടിലെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും പ്രധാന സംഭാവനകള്‍ നല്‍കിയ, ഒട്ടേറെ കഴിവുകളുള്ള സഖാവിന്റെ ദാരുണമായ അന്ത്യം പാര്‍ടിക്കുള്ളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കാകെയും വലിയ ദുഃഖം പകര്‍ന്നു. അദ്ദേഹത്തിന്റെ മരണം സംഭവിച്ച രീതി പാര്‍ടിക്കുള്ളിലും പുറത്തും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് സ്വാഭാവികം. ദൌര്‍ഭാഗ്യവശാല്‍, അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചും വസ്തുതകള്‍ വളച്ചൊടിച്ചും അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ വഴിയും പാര്‍ടിയെ ആക്രമിക്കാന്‍ അദ്ദേഹത്തിന്റെ ദാരുണമരണത്തെ ഒരുവിഭാഗം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് വസ്തുതകള്‍ അവതരിപ്പിക്കേണ്ടതും ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊളിറ്റ് ബ്യൂറോ കരുതുന്നു.

ലൈംഗികപീഡനം ആരോപിച്ച് ഒരു സ്ത്രീയില്‍നിന്ന് ഡബ്ള്യു ആര്‍ വിക്കെതിരെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിക്ക് പരാതി ലഭിച്ചു. 2009 സെപ്തംബറിലായിരുന്നു ഇത്. ആരോപണവിധേയന്‍ സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, പാര്‍ടിക്കുള്ളിലെ നടപടിക്രമം അനുസരിച്ച്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനകമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു. ഇവര്‍ മൂന്നുപേരും സംസ്ഥാനകമ്മിറ്റി അംഗങ്ങളാണ്, ഇതില്‍ത്തന്നെ സമിതിയുടെ കവീനര്‍ കേന്ദ്രകമ്മിറ്റി അംഗവും മറ്റൊരംഗം സംസ്ഥാനസെക്രട്ടറിയറ്റ് അംഗവുമാണ്. അന്വേഷണത്തിനുശേഷം, 2009 നവംബര്‍ 25ന് സമിതി അവരുടെ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.

അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റ് ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കി. ആരോപണവിധേയനായ ഡബ്ള്യു ആര്‍ വി സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, നടപടിക്രമം അനുസരിച്ച്, അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാനകമ്മിറ്റിയില്‍ വിശദീകരിക്കാന്‍ അവസരം നല്‍കി. ചര്‍ച്ചയ്ക്കുശേഷം സംസ്ഥാനകമ്മിറ്റി അന്വേഷണസമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കുകയും ഡബ്ള്യു ആര്‍ വിയെ പാര്‍ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു.

ഡബ്ള്യു ആര്‍ വി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാനകമ്മിറ്റിക്ക് കഴിയുമായിരുന്നില്ല, പക്ഷേ, അവര്‍ കണ്ടെത്തലുകളും ശുപാര്‍ശയും പാര്‍ടിക്കുള്ളിലെ നിബന്ധനകള്‍പ്രകാരം കേന്ദ്രകമ്മിറ്റിയുടെ നടപടിക്കായി അയച്ചു. കൊല്‍ക്കത്തയില്‍ ഫെബ്രുവരി നാലുമുതല്‍ ആറുവരെ നടന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ റിപ്പോര്‍ട്ടും പ്രമേയവും എല്ലാ രേഖകളും ഇതോടൊപ്പം തന്റെ ഭാഗം ന്യായീകരിച്ച് ഡബ്ള്യു ആര്‍ വി നല്‍കിയ കത്തും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണംചെയ്തു (ഡബ്ള്യു ആര്‍ വിയുടെ കത്തിലെ ചില ഭാഗങ്ങള്‍ ഏതാനും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കത്ത് പൊലീസ് കസ്റഡിയിലുള്ള ലാപ്ടോപ്പില്‍നിന്ന് ലഭിച്ചതാണെന്നു കരുതുന്നു).

പ്രശ്നം പരിഗണിച്ചപ്പോള്‍ ഡബ്ള്യു ആര്‍ വിക്ക് തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം, അച്ചടക്കനടപടിക്കുള്ള തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയില്‍ ഹാജരായിരുന്ന 74 അംഗങ്ങളില്‍ ഒരാള്‍പോലും അച്ചടക്കനടപടിയെ എതിര്‍ത്തില്ല. വോട്ടെടുപ്പില്‍നിന്ന് അഞ്ചുപേര്‍ വിട്ടുനിന്നു. കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന് വഴങ്ങുന്നതായും കേന്ദ്ര കട്രോള്‍ കമീഷന് അപ്പീല്‍ നല്‍കാനുള്ള തന്റെ അവകാശം വിനിയോഗിക്കുമെന്നും ഡബ്ള്യു ആര്‍ വി ഇതിനോട് പ്രതികരിച്ചു. ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച ഈ നടപടിക്രമം പാര്‍ടി അംഗങ്ങള്‍ക്കെല്ലാം നല്ലതുപോലെ അറിയാം. പക്ഷേ, സ്ഥാപിത താല്‍പ്പര്യത്തോടെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച അവ്യക്തത നീക്കാനാണ് ഇത്രയും വിശദീകരിച്ചത്.

ഏതൊക്കെയാണ് ഈ തെറ്റിദ്ധാരണകളും അസത്യങ്ങളും?

ഡബ്ള്യു ആര്‍ വിയെ പാര്‍ടിയില്‍നിന്ന് പുറന്തള്ളിയെന്ന് ആരോപിക്കപ്പെടുന്നു. അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് നീക്കിയെന്ന പാര്‍ടി അച്ചടക്കനടപടിയുടെ അര്‍ഥം അദ്ദേഹത്തെ ഉചിതമായ പാര്‍ടികമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു. ഇക്കാര്യം ഫെബ്രുവരി 12ന് ചേര്‍ന്ന തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ ദക്ഷിണ ചെന്നൈ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം ട്രേഡ് യൂണിയന്‍ മുന്നണിയില്‍ തുടരണമെന്നും തീരുമാനിച്ചു.

പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാതെ സ്വീകരിച്ച അച്ചടക്കനടപടിയുടെ ലക്ഷ്യം പാര്‍ടിപ്രവര്‍ത്തനം തുടരാനും തന്റെ കഴിവുകള്‍ അനുസരിച്ചുള്ള സംഭാവന നല്‍കാനും ഡബ്ള്യു ആര്‍ വിക്ക് അവസരം നല്‍കുക എന്നതായിരുന്നു. അച്ചടക്കനടപടി നേരിട്ടശേഷവും പാര്‍ടിയില്‍ പ്രവര്‍ത്തിക്കുകയും തെറ്റുകള്‍ തിരുത്തുകയും കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത എണ്ണമറ്റ പാര്‍ടി നേതാക്കളുടെയും കേഡര്‍മാരുടെയും അനുഭവം മുന്നിലുണ്ട്. അതുകൊണ്ട് അച്ചടക്കനടപടിയെ ഒരു പാര്‍ടി നേതാവിനെ 'വേട്ടയാടി മരണത്തിലേക്ക് നയിച്ച' സംഭവമായി ചിത്രീകരിക്കുകയും ഇതിനെ പാര്‍ടിക്കെതിരെ ഹീനമായ പ്രചാരണം നടത്താനുള്ള അവസരമായി കാണുകയും ചെയ്യുന്നത് ശരിയല്ല.

ഈ സംഭവത്തിനു കാരണമായ പരാതി പാര്‍ടി ഗൌരവത്തോടെ എടുക്കാതിരിക്കുകയും സ്ത്രീയുടെ ആവലാതി പരസ്യമാവുകയും ചെയ്തിരുന്നെങ്കില്‍ ഇതേ മാധ്യമങ്ങള്‍തന്നെ പാര്‍ടിയുടെ ഒരു നേതാവിനെതിരായ ലൈംഗികപീഡന പരാതി അവഗണിച്ചെന്ന് ആരോപിച്ച് സിപിഐ എമ്മിനെ ആക്രമിക്കുമായിരുന്നു. അച്ചടക്കനടപടിയുടെ കാരണം വിശദീകരിക്കാതിരുന്നെങ്കില്‍ പാര്‍ടി 'സുതാര്യമല്ലെന്ന' ആരോപണം ഉയര്‍ന്നേനെ, മറിച്ചായപ്പോള്‍ ഡബ്ള്യു ആര്‍ വിയെ 'പരസ്യമായി അപമാനിച്ചെന്ന' ആരോപണം.

ഡബ്ള്യു ആര്‍ വി പാര്‍ടിക്കൊപ്പം നീങ്ങിയിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരായ കുറ്റം കേന്ദ്രകമ്മിറ്റി പരസ്യമാക്കില്ലായിരുന്നു. എന്തെന്നാല്‍, അദ്ദേഹം പാര്‍ടി സ്ഥാനങ്ങളില്‍ തുടരുകയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമെന്നാണ് കരുതിയത്. പാര്‍ടി കേഡര്‍മാരെ 'പരസ്യമായി അപമാനിക്കുന്നതില്‍' സിപിഐ എം വിശ്വസിക്കുന്നില്ല. ഡബ്ള്യു ആര്‍ വിയുടെ കാര്യത്തില്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ വീഴ്ചകള്‍ തിരുത്താനും പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തനം തുടരാനും സഹായിക്കുക എന്നതാണ്.

ജനാധിപത്യ കേന്ദ്രീകരണം എന്ന പാര്‍ടിയുടെ സംഘടനാതത്വത്തെ ഇകഴ്ത്തികാണിക്കാനും ഈ സംഭവത്തെ ഉപയോഗിക്കുന്നു. ഡബ്ള്യു ആര്‍ വിയുടെ കേസ് 'കേന്ദ്രീകരണത്തിന്റെയും' 'ആധിപത്യപ്രവണതയുടെയും' ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍, നേരത്തെ വിവരിച്ച നടപടിക്രമം ഈ ആരോപണം തെറ്റാണെന്നു വ്യക്തമാക്കുന്നു. അദ്ദേഹം നേരിട്ട് പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനകമ്മിറ്റിയാണ് പരാതി അന്വേഷിച്ചതും നടപടിക്ക് തുടക്കമിട്ടതും. സംസ്ഥാനകമ്മിറ്റി നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍മാത്രമാണ് കേന്ദ്രകമ്മിറ്റി രംഗത്തുവന്നത്. അച്ചടക്കനടപടിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സ്ഥാനമില്ലെന്ന സത്യത്തിന് ജനാധിപത്യപരമായ നടപടിക്രമം അടിവരയിടുന്നു. ശരിയായ അന്വേഷണം നടത്തുകയും ആരോപണവിധേയനായ സഖാവിന് ബന്ധപ്പെട്ട കമ്മിറ്റികളില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കുകയും ചെയ്തു.

ഡബ്ള്യു ആര്‍ വിക്കെതിരെ സ്വീകരിച്ച നടപടിയെ പാര്‍ടി ആരംഭിച്ച തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധപ്പെടുത്താനും ശ്രമം നടക്കുന്നു. ഡബ്ള്യു ആര്‍ വിയെ സംബന്ധിച്ച പ്രശ്നത്തിന് തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധമില്ല. തെറ്റുതിരുത്തല്‍ പ്രക്രിയക്കുള്ള തീരുമാനം കേന്ദ്രകമ്മിറ്റി എടുക്കുന്നതിനുമുമ്പേ ഈ പരാതി ലഭിച്ചിരുന്നു. പാര്‍ടിയിലെ തെറ്റായ പ്രവണതകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍വേണ്ടിയാണ് തെറ്റുതിരുത്തല്‍ പ്രക്രിയ. വ്യക്തിപരമായി ആര്‍ക്കെങ്കിലും എതിരായി നടപടി സ്വീകരിക്കാന്‍വേണ്ടിയല്ല. ഒരു കമ്യൂണിസ്റ് പാര്‍ടി ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത് അതിന്റെ കേഡര്‍മാര്‍ക്കാണ്, പ്രത്യേകിച്ച് പാര്‍ടി പ്രവര്‍ത്തനത്തിനായി ജീവിതംതന്നെ സമര്‍പ്പിച്ചവര്‍ക്ക്. സഖാക്കളുടെ തീരുമാനം പിശകുകയോ തെറ്റ് ചെയ്യുകയോ ഉണ്ടായാല്‍ ബന്ധപ്പെട്ട സഖാവിന്റെ മൊത്തത്തിലുള്ള സംഭാവന പരിഗണിച്ചശേഷമാണ് അവരെ തിരുത്താന്‍ പാകത്തിലുള്ള അച്ചടക്കനടപടി സ്വീകരിക്കുക.

ഡബ്ള്യു ആര്‍ വിയുടെ കേസില്‍ താന്‍ നേരിട്ട കുഴപ്പങ്ങള്‍ മറികടക്കാനും പാര്‍ടിക്കും പ്രസ്ഥാനത്തിനും പൂര്‍ണതോതിലുള്ള സംഭാവന നല്‍കുന്നത് തുടരാനും അദ്ദേഹത്തിന് സാധിക്കുമെന്ന് പാര്‍ടി കരുതി. ഖേദത്തോടെ പറയട്ടെ, അങ്ങനെയല്ല സംഭവിച്ചത്.

No comments:

Post a Comment