Saturday, February 26, 2011

ആധാര്‍ പദ്ധതി അടിച്ചേല്‍പ്പിക്കില്ല : മുഖ്യമന്ത്രി




ഓരോ പൌരനും പന്ത്രണ്ട് അക്കമുളള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തില്‍ ആധാര്‍ പദ്ധതിയുടെ ആരംഭവും അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തില്‍ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സര്‍ക്കാര്‍ നടത്തില്ല. ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങള്‍ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊളളും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാര്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മേയര്‍ കെ.ചന്ദ്രിക അധ്യക്ഷയായി. സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍ ഇഷിതാ റോയ്, യു.ഐ.ഡി.എ.ഐ ഡപ്യൂട്ടി ഡയറക്ടര്‍ അശോക് നല്‍വായ്, കൌണ്‍സിലര്‍മാരായ പാളയം രാജന്‍, ലീലാമ്മ ഐസക് സംബന്ധിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രം ആരംഭിച്ചു. അക്ഷയയും കെല്‍ട്രോണും ഐ.ടി @സ്കൂളും ചേര്‍ന്ന് സംസ്ഥാന ഐ.ടി മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ആധാര്‍ പദ്ധതി നടപ്പാക്കുന്നത്.


Dated 25th February 2011
http://www.prd.kerala.gov.in/news/shonws.php?tnd=15&tnn=109097&ln=Directorate,%20Thiruvananthapuram

No comments:

Post a Comment