Tuesday, January 17, 2012

Kerala's economic growth stands out in the 2000s, says a new study


Please see a new paper in the Economic and Political Weekly:

Growth in India’s States in the First Decade of the 21st Century: Four Facts
 

Utsav Kumar, Arvind Subramanian
"The analysis of growth in the 2000s throws up one more quirk, relating to Kerala. The conventional wisdom is of a state that is Scandinavian in its social achievements but sclerotic in its growth performance because of investment-chilling labour laws and strong trade unions, and reflected in a labour force that has voted with its feet by emigrating to west Asia. Well, the data suggest that the conventional wisdom is dead wrong. Kerala posted amongst the highest rates of growth in the 1990s (4% per capita), continued its stellar performance in the go-go 2000s (7.5%), and exhibited great resilience during the crisis, experiencing virtually no decline in growth.
India, evidently, is capacious enough to allow both, reforming Gujarat and, reform-resistant Kerala to flourish. Or, to put it more honestly, the Indian growth miracle, including the experience of the 2000s, continues to confound."
Just to supplement, from my blog in Feb 2011:
"2004-05 മുതലിങ്ങോട്ടുള്ള കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം തീര്‍ത്തും അഭിവൃദ്ധിയുടെത് തന്നെയാണ്. പ്രതിവര്‍ഷം, ചരിത്രത്തിലില്ലാത്ത വിധത്തില്‍, 10% എന്ന നിരക്കിലാണ് മൊത്തം സമ്പദ്ഘടന വളര്‍ന്നത്‌. അതായത്, ദേശീയ വളര്‍ച്ചാ നിരക്കിന്റെ മുകളില്‍. അന്തര്‍ദേശീയ വിപണിയില്‍ നാണ്യ വിളകളുടെ വിലകള്‍ പൊതുവേ ഉയര്‍ന്നിരിക്കുകയാണ്. 2004-05 മുതല്‍, കാര്‍ഷിക ഉത്പാദനം വീണ്ടും ഉയര്‍ന്നു തുടങ്ങി. നാളികേരം, റബ്ബര്‍ തുടങ്ങിയ വിലകളില്‍ വലിയ തോതിലുള്ള ഉത്പാദന വളര്‍ച്ചയാണ് ഈ ഘട്ടത്തില്‍ അനുഭവപ്പെട്ടത്. കാപ്പി, കുരുമുളക് എന്നിവയുടെ ഉത്പാദനവും ഉയര്‍ന്നു.

വ്യവസായ മേഖലയിലും വലിയ വളര്‍ച്ചയാണ് കാണാന്‍ കഴിയുക. പ്രത്യേകിച്ചും, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടായ വളര്‍ച്ച, മൊത്തം വ്യവസായ വളര്‍ച്ചാ നിരക്കില്‍ വളരെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. അതായത്, പുതിയ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടത് കൊണ്ടല്ല, മറിച്ചു നിലവിലുള്ളവയുടെ ഉത്പാദന ശേഷി കൂടുതല്‍ വിനിയോഗിക്കപ്പെട്ടത്‌ കൊണ്ടാണ് ഈ വളര്‍ച്ച്ചയുണ്ടായിട്ടുള്ളത്. ചെറുകിട വ്യവസായ മേഖലയിലും ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, അസംഘടിത മേഖലയിലെ വളര്‍ച്ച സംഘടിത മേഖലയിലെക്കാള്‍ ഉയര്‍ന്നതാണ്.

അഭൂതപൂര്‍വമായ വളര്‍ച്ച ഉണ്ടായിട്ടുള്ളത് സേവന മേഖലയിലാണ്. പ്രതിവര്‍ഷം 12.6% എന്ന നിരക്കിലാണ് സേവന മേഖല 2004-05 നു ശേഷം വളര്‍ന്നിട്ടുള്ളത്. ഇത് തന്നെയാണ് പൊതുവില്‍ ഈ ഘട്ടത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ ആണിക്കല്ലും. 2004-05 നു ശേഷം നിര്‍മ്മാണ മേഖല വളര്‍ന്നത്‌ പ്രതിവര്‍ഷം 14.8% എന്ന നിരക്കിലാണ്. ഗതാഗതവും വാര്‍ത്താവിനിമയവും 14% വേഗതയില്‍ ഉയര്‍ന്നു. വ്യാപാരം, ബാങ്കിങ്ങ്, റിയല്‍ എസ്റെറ്റു എന്നിവ 12% നിരക്കിലാണ് വളര്‍ന്നത്‌."
To read further, alongside:


No comments:

Post a Comment